അൻസിബ ഹസൻ/ ഫേയ്സ്ബുക്ക് 
Entertainment

അസ്ഥികൂടത്തിനൊപ്പം അൻസിബ, വരുണിനെ ഇനിയെങ്കിലും വെറുതേ വിട്ടുകൂടെയെന്ന് ആരാധകർ; ഫോട്ടോ

ഫോട്ടോഷൂട്ട് കണ്ട് രസകരമായ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ദൃശ്യം 2 ലെ മികച്ച പ്രകടനത്തിലൂടെ കയ്യടി നേടുകയാണ് നടി അൻസിബ ഹസൻ. ഇപ്പോൾ സോഷ്യൽ മീ‍ഡിയയിൽ വൈറലാവുന്നത് താരത്തിന്റെ രസകരമായ ഫോട്ടോഷൂട്ടാണ്. അസ്ഥികൂടത്തിനൊപ്പം ഇരിക്കുന്ന അൻസിബയാണ് ചിത്രത്തിൽ. ഫോട്ടോഷൂട്ട് കണ്ട് രസകരമായ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. 

സാരിയുടുത്ത് അസ്ഥികൂടവും കയ്യിൽ പിടിച്ചുകൊണ്ട് ഇരിക്കുകയാണ് അൻസിബ. 'അനുയോജ്യമായ ക്യാപ്ഷനുകൾക്കായി കാത്തിരിക്കുന്നു' എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ദൃശ്യവുമായി ബന്ധപ്പെട്ട രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. അൻസിബയുടെ കയ്യിലുള്ളത് വരുണിന്റെ അസ്ഥികൂടമാണെന്നാണ് ആരാധകരുടെ കമന്റുകൾ. 

വരുണിനെ ഇനിയെങ്കിലും വെറുതേ വിട്ടുകൂടെ എന്നാണ് ചിലരുടെ ചോദ്യം. നിനക്ക് ഇനിയും മതിയായില്ല അല്ലെ എന്നും ചോദിക്കുന്നവരുണ്ട്. അങ്ങനെ അവർ ഒന്നിക്കുകാണ് സൂർത്തുക്കളെ, ഫേവറേറ്റ് കപ്പിൾസ് തുടങ്ങിയ കമന്റുകളും നിറയുകയാണ്. മോഹൻലാലും ജിത്തു ജോസഫും ഒന്നിച്ച ചിത്രം ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT