ഹോളിവുഡിലെ സൂപ്പര്‍താരജോഡികളായി മാറിയിരിക്കുകയാണ് പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും. മാസങ്ങള്‍ക്കുള്ളില്‍ ഇരുവരും വേര്‍പിരിയും എന്ന വാര്‍ത്തകളെയെല്ലാം തകര്‍ത്തുകൊണ്ട് മനോഹരമായ ദാമ്പത്യജീവിതം മുന്നോട്ടുകൊണ്ടുപോവുകയാണ് ഇവര്‍. ഇപ്പോള്‍ തങ്ങളുടെ ജീവിതത്തില്‍ എത്ര കുഞ്ഞുങ്ങള്‍ വേണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ജൊനാസ്. പ്രിയങ്കയ്ക്കും തനിക്കും കുറേ കുട്ടികള്‍ വേണമെന്നാണ് ജൊനാസിന്റെ ആഗ്രഹം. ഇരുവരും ഒന്നിച്ചുള്ള യാത്ര മനോഹരമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
പ്രിയങ്കയാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നും കുഞ്ഞുങ്ങളുണ്ടാകുന്ന പ്രതീക്ഷയിലാണെന്നും നിക്ക് വ്യക്തമാക്കി. ഒരുമിക്കാന്‍ കഴിഞ്ഞതിനെ അനുഗ്രഹമായാണ് കാണുന്നത്. നിറഞ്ഞ ഹൃദയത്തോടെയാണ് ഭാവിയെ നോക്കിക്കാണുന്നത്. മനോഹരമായ ഒരു യാത്രയായിരിക്കും ഇത്. ഞാന്‍ ഒരുപാട് കുഞ്ഞുങ്ങളെ പ്രതീക്ഷിക്കുന്നുണ്ട്. അല്ലെങ്കില്‍ എന്താണോ കാത്തിരിക്കുന്നത് അത്. - ജൊനാസ് പറഞ്ഞു.
പഴയ ഒരു അഭിമുഖത്തില്‍ തനിക്ക് ഒരു ക്രിക്കറ്റ് ടീം പോലെ കുഞ്ഞുങ്ങളെ വേണമെന്ന് പ്രിയങ്ക പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് താരം ഒരു ക്രിക്കറ്റ് ടീമിനെ വേണ്ടെന്ന് വ്യക്തമാക്കിയിരുന്നു. എനിക്ക് കുഞ്ഞു വേണം, എനിക്ക് കിട്ടുന്നിടത്തോളം. പക്ഷേ ക്രിക്കറ്റ് ടീമിന്റെ കാര്യത്തില്‍ ഉറപ്പില്ല- പ്രിയങ്ക പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates