Pennu Case, Nikhila Vimal ഇൻസ്റ്റ​ഗ്രാം
Entertainment

'പരമാവധി വ്യത്യസ്തമാകാൻ ശ്രമിച്ചിട്ടുണ്ട്, മൂന്ന് ദിവസം കാരക്ടർ കോച്ചിങ്ങിന് പോയി'; 'പെണ്ണ് കേസി'നെക്കുറിച്ച് നിഖില

അതുകൊണ്ടു തന്നെ ഈ സിനിമയ്ക്കായി കുറച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

സമകാലിക മലയാളം ഡെസ്ക്

നിഖില വിമൽ നായികയായെത്തിയ പുതിയ ചിത്രമാണ് പെണ്ണ് കേസ്. സമ്മിശ്ര പ്രതികരണമാണ് ചിത്രം തിയറ്ററുകളിൽ നിന്ന് നേടിയത്. വ്യത്യസ്തമായ പല ​ഗെറ്റപ്പുകളിലാണ് നിഖില സിനിമയിലെത്തുന്നത്. നെഗറ്റീവ് ഷേഡുള്ള, വിവിധ നാടുകളിൽ വ്യത്യസ്ത പേരുകൾ ഉപയോഗിച്ച് തട്ടിപ്പുകൾ നടത്തുന്ന രോഹിണി എന്ന കഥാപാത്രമാണ് നിഖില ചിത്രത്തിലെത്തിയത്.

ഇത്തരമൊരു വെല്ലുവിളി നിറഞ്ഞ വേഷത്തിന് പിന്നിൽ വലിയ തയ്യാറെടുപ്പുകളുണ്ടായിരുന്നുവെന്ന് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിൽ നിഖില പറഞ്ഞു. "മിക്ക സിനിമകൾക്ക് മുൻപും ചില മുന്നൊരുക്കങ്ങളൊക്കെ നടത്താറുണ്ട്. പക്ഷേ, ഇത്രയധികം കഥാപാത്രങ്ങളെ ഒരുമിച്ച് അവതരിപ്പിക്കുന്നത് ആദ്യമായാണ്. അതുകൊണ്ടു തന്നെ ഈ സിനിമയ്ക്കായി കുറച്ച് തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.

ഓരോ കഥാപാത്രവും വ്യത്യസ്തമാണ്. പേരിൽ മാത്രമല്ല അവരെ അവതരിപ്പിക്കുമ്പോഴും ആ വേരിയേഷൻ പ്രകടമാകണം. അവരുടെ ഇമോഷൻസ്, ശരീരഭാഷ ഒക്കെ വ്യത്യസ്തമാണ്. ഒന്നും ആവർത്തിക്കപ്പെടരുത്. ദുർഗയും രോഹിണിയും ബിന്ദുവും സൂസനെമൊക്കെ പരമാവധി വ്യത്യസ്തമാകാൻ ശ്രമിച്ചിട്ടുണ്ട്.

കഥാപാത്രങ്ങൾക്ക് വ്യത്യസ്തത വരുത്താൻ മൂന്നു ദിവസത്തെ കാരക്ടർ കോച്ചിങ്ങിൽ പങ്കെടുത്തിരുന്നു. ആക്ടിങ് ട്രെയിനറായ അജിത്ത് ലാലാണ് പരിശീലനം നൽകിയത്. ഒരു പത്രവാർത്തയിൽ നിന്നാണ് സംവിധായകൻ ഫെബിൻ സിദ്ധാർഥിന് ഈ ആശയം കിട്ടുന്നത്. അതുകൊണ്ട് സമാനമായ പല വാർത്തകളും കണ്ടും വായിച്ചും അവരെ നിരീക്ഷിക്കാൻ ശ്രമിച്ചിട്ടുണ്ട്".- നിഖില പറഞ്ഞു.

Cinema News: Nikhila Vimal talks about Pennu Case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഗീയതക്കെതിരെ പറയാന്‍ സതീശന് എന്തു യോഗ്യത?; എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യം കാലഘട്ടത്തിന്റെ ആവശ്യം: സുകുമാരന്‍ നായര്‍

സ്വർണക്കപ്പ് കണ്ണൂരിന് തന്നെ; തൃശൂർ രണ്ടാമത്

'മീശ പിരിച്ചത് കുട്ടികൾക്ക് വേണ്ടി, നിങ്ങൾക്ക് മുന്നിലെ സാധ്യതകളുടെ ആകാശം അനന്തമാണ്'; കലോത്സവ വേദിയിൽ മോഹൻലാൽ

ആയൂർവേദ,ഹോമിയോ,സിദ്ധ തുടങ്ങിയ കോഴ്സുകളിൽ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് : ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ അവസരം

പുതിന ദിവസങ്ങളോളം കേടുവരാതിരിക്കും; ചില ഹാക്കുകൾ

SCROLL FOR NEXT