Nimish Ravi, Dulquer Salman വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ആ സമയത്ത് ദുൽഖർ എന്റെ മുഖത്തു പോലും നോക്കിയിട്ടില്ലായിരുന്നു, എന്നാൽ ഇന്ന് എന്റെ ജീവിതത്തിലെ എല്ലാമാണ്'; നിമിഷ് രവി

വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഡെസ്ക്

ഈ വർഷത്തെ ഓണം ലോക: ചാപ്റ്റർ 1 ചന്ദ്ര തൂക്കിയിരിക്കുകയാണ്. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശനും നസ്‌ലിനുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. കല്യാണിയുടെ പ്രകടനത്തിനും ​ഗംഭീര അഭിപ്രായമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

ചിത്രത്തിലെ താരങ്ങളുടെ പ്രകടനം പോലെ തന്നെ ഛായാ​ഗ്രഹണവും വിഎഫ്എക്സുമെല്ലാം പ്രേക്ഷകർക്കിടയിൽ ചർച്ചയാകുന്നുണ്ട്. ഹോളിവുഡ് ലെവലിൽ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് ചിത്രം കണ്ടവർ ഒന്നടങ്കം പറയുന്നത്. ലൂക്ക എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ഛായാ​ഗ്രഹകൻ നിമിഷ് രവിയാണ് ലോകയിൽ കാമറ ചലിപ്പിച്ചിരിക്കുന്നത്.

ദുൽഖറിനൊപ്പം നിമിഷ് കൈകോർ‌ക്കുന്ന നാലാമത്തെ ചിത്രം കൂടിയാണ് ലോക. ഇപ്പോഴിതാ ദുൽഖറിനെക്കുറിച്ച് നിമിഷ് ഒരഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധേയമാകുന്നത്. ഐ ആം വിത്ത് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിമിഷ്.

"കുറുപ്പിന്റെ ആദ്യത്തെ ഷെഡ്യൂളിനിടെയാണ് ദുൽഖറിനെ ഞാൻ ആദ്യമായി കാണുന്നത്. ഓരോ സീനിലും എന്റേതായ ചില സജഷൻസ് നൽകിയിട്ടുണ്ടായിരുന്നു. അപ്പോഴൊന്നും ദുൽഖർ എന്റെ മുഖത്തു പോലും നോക്കിയിട്ടില്ലായിരുന്നു. ആരാടാ ഇവൻ എന്ന മൈൻഡ് സെറ്റ് ആയിരിക്കും പുള്ളിക്ക് എന്ന് ഞാൻ വിചാരിച്ചു.

ഓവറായി സംസാരിച്ചതു കൊണ്ട് ഈ പടത്തിൽ നിന്നൊഴിവാക്കുമോ എന്നൊക്കെ പേടിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഇന്ന് എന്റെ ജീവിതത്തിലെ മെന്ററാണ് ദുൽഖർ. ഞാൻ എന്ത് ചെയ്യുന്നുണ്ടെങ്കിലും അതിൽ പുള്ളിയുടെ ഇൻഫ്ലുവൻസ് ഉറപ്പായും ഉണ്ടാകും. അത്ര മാത്രം പ്രാധാന്യം ഞാൻ ദുൽഖറിന് നൽകുന്നുണ്ട്. എന്ത് കാര്യത്തിനും വിളിക്കാനുള്ള ഒരു ഫ്രീഡം ഞങ്ങൾ തമ്മിലുണ്ട്. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ സപ്പോർട്ട്".- നിമിഷ് രവി പറഞ്ഞു.

ലോകയുടെ ഡിസ്കഷൻ സമയം മുതൽ താൻ കൂടെയുണ്ടായിരുന്നുവെന്നും ആ സമയത്ത് ഇപ്പോഴുള്ള ബജറ്റിൽ പടം തീർക്കാൻ കഴിയുമോ എന്ന് ചിന്തിച്ചിരുന്നുവെന്നും നിമിഷ് പറയുന്നു. എന്നാൽ ദുൽഖറിന്റെ കോൺഫിഡൻസിലാണ് സിനിമ ഈ ബജറ്റിൽ പൂർത്തിയായതെന്നും ക്രെഡിറ്റ് മുഴുവൻ അദ്ദേഹത്തിനാണെന്നും നിമിഷ് കൂട്ടിച്ചേർത്തു.

Cinema News: Cinematographer Nimish Ravi talks about Dulquer Salmaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

പാര്‍വതീ ദേവി മുരുകന് ശക്തിവേല്‍ നല്‍കിയ ദിനം, അറിയാം തൈപ്പൂയം

SCROLL FOR NEXT