ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

നിമിഷ ഇനി മറാത്തി പെൺകുട്ടി; ആദ്യ മറാത്തി സിനിമയുടെ പോസ്റ്റർ പങ്കുവച്ച് താരം

മഹേഷ് തിലേകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച അഭിനയത്തിലൂടെ മലയാളി സിനിമാ പ്രേമികളുടെ ഹൃദയം കവർന്ന നടിയാണ് നിമിഷാ സജയൻ. അടുത്തിടെയാണ് താരത്തിന് ബോളിവുഡ് സിനിമയിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. ഇപ്പോൾ ഇതാ തന്റെ പുതിയ മറാത്ത സിനിമയുടെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് താരം. ഹവ്വാഹവ്വായ് എന്ന ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്. 

മറാത്തിയിൽ ആദ്യം

സാരിയുടുത്ത് സ്കൂട്ടറിൽ പോകുന്ന നിമിഷയെയാണ് പോസ്റ്ററിൽ കാണുന്നത്. താരത്തിന്റെ ആദ്യ മറാത്തി ചിത്രമാണിത്. മഹേഷ് തിലേകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏപ്രില്‍ ഒന്നിന് ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. നവ്യാ നായർ, ​ഗീതു മോഹൻദാസ്, വിനയ് ഫോർട്ട് ഉൾപ്പടെ നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് രം​ഗതത്തെത്തിയിരിക്കുന്നത്. 

മറാത്തി തര‍്‍ക് പ്രൊഡക്ഷൻസിന്റേയും 99 പ്രൊഡക്ഷൻസിന്റെയും ബാനറിൽ മഹേഷ് തിലേകറും വിജയ് ഷിൻഡയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹേഷ് തിലേകറാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. 'ഹവ്വാഹവ്വായ്' എന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പങ്കജ് പദ്‍ഘാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ആശാ ഭോസ്‍ലെ ചിത്രത്തിലെ ഗാനം ആലപിച്ചിരിക്കുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം