നിഷാദ് യൂസഫ് 
Entertainment

ചാവേര്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല...; ഒരുപിടി ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍, മലയാള സിനിമയ്ക്ക് നൊമ്പരം

ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സംഭാവന നല്‍കിയ യുവ എഡിറ്ററിനെയാണ് നിഷാദ് യൂസഫിന്റെ മരണത്തിലൂടെ നഷ്ടമാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാള സിനിമയ്ക്ക് സംഭാവന നല്‍കിയ യുവ എഡിറ്ററിനെയാണ് നിഷാദ് യൂസഫിന്റെ മരണത്തിലൂടെ നഷ്ടമാകുന്നത്. ചാവേര്‍, ഉടല്‍, ഉണ്ട, സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ, തല്ലുമാല തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. നടന്‍ മമ്മൂട്ടിയുടേത് അടക്കം ഒരുപിടി ചിത്രങ്ങള്‍ പുറത്തുവരാനിരിക്കേയുള്ള അദ്ദേഹത്തിന്റെ മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് മലയാള സിനിമ.

ഇന്ന് രാവിലെ നാലുമണിയോടെ കൊച്ചി പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലാണ് നിഷാദ് യൂസഫിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭാര്യയ്ക്കും രണ്ടു കുഞ്ഞുങ്ങള്‍ക്കുമൊപ്പമാണ് അദ്ദേഹം ഫ്‌ലാറ്റില്‍ താമസിച്ചിരുന്നത്. ഹരിപ്പാട് സ്വദേശിയാണ്.

2022 -ല്‍ തല്ലുമാല സിനിമയുടെ എഡിറ്റിങ്ങിന് മികച്ച എഡിറ്റര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നിഷാദ് യൂസഫിനെ തേടിയെത്തിയിരുന്നു. നിഷാദ് യൂസഫ് എഡിറ്ററായി പ്രവര്‍ത്തിച്ച മമ്മൂട്ടിയുടെ ബസൂക്ക, സൂര്യയുടെ കംഗുവ എന്നിവ റിലീസ് ആകാനിരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍