നിത്യ ദാസും മകൾ നൈനയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

ഇരട്ട സഹോദരിമാരെപ്പോലെ തന്നെ; മകൾക്കൊപ്പമുള്ള നിത്യയുടെ വിഡിയോ കണ്ട് ആരാധകർ

ഒരേപോലുള്ള വസ്ത്രങ്ങൾ ധരിച്ചു നിൽക്കുന്ന നിത്യദാസും മകളുമായിരുന്നു വിഡിയോയിൽ

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹശേഷം അഭിനയം നിർത്തിയ നിത്യാ ദാസും വീണ്ടും മലയാളികൾക്ക് മുന്നിലെത്തുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. നിത്യയ്ക്കൊപ്പം ഒരു കൊച്ചു സുന്ദരിയും കൂടെയുണ്ടായിരുന്നു. മകൾ നൈന. പൂച്ചക്കണ്ണുകളുള്ള ഈ കൊച്ചുസുന്ദരി വളരെപെട്ടെന്നാണ് മലയാളികളുടെ മനം കവർന്നത്. ഇരുവരുടെ ഡാൻസും അഭിനയവുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ഹിറ്റാകുന്നത് ഇരുവരുടേയും പുതിയ വിഡിയോ ആണ്. 

ഒരേപോലുള്ള വസ്ത്രങ്ങൾ ധരിച്ചു നിൽക്കുന്ന നിത്യദാസും മകളുമായിരുന്നു വിഡിയോയിൽ. രണ്ട് ​ഗെറ്റപ്പിലാണ് ഇവർ എത്തുന്നത്. ഇരുവരേയും പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളാണ് എത്തുന്നത്. ഇരട്ട സഹോദരിമാരെപ്പോലെയുണ്ട് എന്നാണ് കൂടുതൽ പേരും കമന്റ് ചെയ്യുന്നത്. അടുത്തിടെ മകളുടെ സ്കൂൾ യൂണിഫോം ധരിച്ചുകൊണ്ടുള്ള നിത്യയുടെ ചിത്രങ്ങൾ വൈറലായിരുന്നു. 

ഒരു പറക്കും തളിക എന്ന ചിത്രത്തിലൂടെയാണ് നിത്യാ ദാസ് അഭിനയത്തിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി മലയാളം ചിത്രങ്ങളിൽ താരം വേഷമിട്ടു. ഇന്ത്യൻ എയര്‍ലൈൻസ് ഉദ്യോഗസ്ഥനായ അരവിന്ദ് സിംഗ് ആണ് നിത്യാ ദാസിന്റെ ഭര്‍ത്താവ്. നൈനയെ കൂടാതെ നമൻ എന്ന മകൻ കൂടി താരത്തിനുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT