ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

പ്രമുഖ മലയാളം താരവുമായി പ്രണയത്തിൽ? നിത്യ മേനോൻ വിവാഹിതയാവുന്നു

കൗമാരകാലം മുതല്‍ ഇരുവരും കൂട്ടുകാരായിരുന്നെന്നും ബന്ധം പ്രണയമായി മാറുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രിയതാരമാണ് നിത്യ മേനോന്‍. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഉള്‍പ്പടെ വിവിധ ഭാഷകളിലായി നിരവധി സിനിമകളിലാണ് നിത്യ അഭിനയിച്ചിട്ടുള്ളത്. വിജയ് സേതുപതി നായകനായി എത്തുന്ന മലയാളം ചിത്രം 19(1)(a) ആണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോള്‍ വൈറലാവുന്നത് നിത്യ മേനോന്റെ വിവാഹ വാര്‍ത്തയാണ്. 

മലയാളത്തിലെ പ്രമുഖ താരവുമായി നിത്യ പ്രണയത്തിലാണ് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. എന്നാല്‍ പേരോ മറ്റ് വിവരങ്ങളോ പുറത്ത് വിട്ടിട്ടില്ല. കൗമാരകാലം മുതല്‍ ഇരുവരും കൂട്ടുകാരായിരുന്നെന്നും ബന്ധം പ്രണയമായി മാറുകയായിരുന്നു എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പ്രണയജോഡികള്‍ വീട്ടുകാരുടെ സമ്മതം വാങ്ങിയെന്നും വൈകാതെ വിവാഹമുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സിനിമപ്രേമികളുടെ ഇഷ്ടതാരമായ നിത്യ മേനോന്റെ വിവാഹവാര്‍ത്ത ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിജയ് സേതുപതി, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന 19(1) (എ) ആണ് ഇനി റിലീസിങിന് ഒരുങ്ങുന്ന ചിത്രം. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്ര കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് നവാഗതയായ ഇന്ദു വിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബിഡിജെഎസിന്റെ സീറ്റുകളില്‍ സവര്‍ണര്‍ വോട്ട് ചെയ്തില്ല, മുന്നണി മാറ്റം ആലോചിക്കുന്നു; മൂന്നാം പിണറായി സര്‍ക്കാര്‍ വരും'

രുചി തേടിയ ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരഞ്ഞത് ഈ വിഭവങ്ങൾ

സിനിമാ പ്രമോഷനായി വിദേശത്ത് പോകണമെന്ന് ദിലീപ്; പാസ്‌പോര്‍ട്ട് വിട്ടു നല്‍കും

1,28,490 രൂപ വില, ഗ്ലാമര്‍ ലുക്കില്‍ പുതുക്കിയ പള്‍സര്‍ 220എഫ് വിപണിയില്‍; അറിയാം വിശദാംശങ്ങള്‍

'അമ്മയാകാന്‍ ഏറെ ആഗ്രഹിച്ചു, ഇപ്പോഴും സങ്കടപ്പെട്ട് കരയും'; ജുവല്‍ മേരി

SCROLL FOR NEXT