Entertainment

നിത്യാ ദാസ് സിനിമയിലേക്ക് മടങ്ങിവരുന്നു, 'പള്ളിമണി' മോഷൻ പോസ്റ്റർ പുറത്ത്

നിത്യ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

രുകാലത്ത് മലയാളത്തിൽ നിറഞ്ഞു നിന്നിരുന്ന നടിയാണ് നിത്യാ ദാസ്. കുറച്ചു സിനിമകളിലെ അഭിനയത്തിലൂടെ തന്നെ ആരാധകരുടെ മനം കവരാൻ താരത്തിനായി. വിവാഹത്തിന് ശേഷം സിനിമയോട് ​ഗുഡ് ബൈ പറഞ്ഞ താരം ഇപ്പോൾ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. പള്ളിമണി എന്ന ചിത്രത്തിലാണ് നിത്യാ ദാസ് അഭിനയിക്കുന്നത്. നിത്യ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. 

സൈക്കോ ഹൊറർ ചിത്രം

എന്റെ പുതിയ സിനിമയ്ക്ക് നിങ്ങളുടെ അനു​ഗ്രഹം വേണം എന്ന അടിക്കുറിപ്പിലാണ് നിത്യാ ദാസ് പോസ്റ്റർ പുറത്തുവിട്ടത്. കന്യാസ്ത്രിയുടെ വേഷം ധരിച്ച പ്രായമയ സ്ത്രീയെ ആണ് പോസ്റ്ററിൽ കാണുന്നത്. എന്തായാലും നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തിയത്. നടി മന്യയും കമന്റുമായി എത്തി. 

അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൈക്കോ ഹൊറര്‍ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല. ശ്വേതാ മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായുണ്ടെന്നാണ് റിപ്പോര്‍ട്ട്. അനിയൻ ചിത്രശ്രാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. 

നിത്യാ സോഷ്യൽ മീഡിയ താരം

ഈ പറക്കുംതളികയെന്ന ചിത്രത്തിലൂടെയാണ് നിത്യാ ദാസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. അരവിന്ദ് സിംഗുമായുള്ള വിവാഹത്തിന് ശേഷമാണ് അഭിനയത്തില്‍ നിന്ന് വിട്ടുനിന്നത്. അടുത്തിടെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് താരം. മകൾക്കൊപ്പമുള്ള താരത്തിന്റെ വിഡിയോകളെല്ലാം വൈറലാവാറുണ്ട്. അതിന് പിന്നാലെയാണ് സിനിമയിലേക്കുള്ള മടങ്ങിവരവ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT