മഹാവീര്യർ ചിത്രത്തിന്റെ പൂജവേളയിൽ/ ഫേയ്സ്ബുക്ക് 
Entertainment

നിവിൻ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്നു, ഒപ്പം ആസിഫ് അലിയും, മഹാവീര്യർ രാജസ്ഥാനിൽ തുടങ്ങി

നിവിൻ പോളി തന്നെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളിയേയും ആസിഫ് അലിയേയും പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. മഹാവീര്യർ എന്ന് പേര് നൽകിയിരിക്കുന്ന ചിത്രത്തിന് രാജസ്ഥാനിലാണ് തുടക്കമായത്. നിവിൻ പോളി തന്നെയാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. 

കന്നഡ നടി ഷാൻവി ശ്രീ നായികയാവുന്ന ചിത്രത്തിൽ ലാൽ, സിദ്ദീഖ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജയ്പൂർ ആണ് ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ. എം. മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും തയാറാക്കിയിരിക്കുന്നതും എബ്രിഡ് ഷൈൻ തന്നെയാണ്. നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമാണം. 

എബ്രിഡ് ഷൈൻ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് മഹാവീര്യർ. സൂപ്പർഹിറ്റായ ആക്ഷൻ ഹീറോ ബിജുവിന് ശേഷം നിവിനും എബ്രിഡും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. പത്ത് വർഷത്തിനു ശേഷമാണ് നിവിൻ പോളിയും ആസിഫ് അലിയും ഒന്നിച്ച് അഭിനയിക്കുന്നത്. നേരത്തെ ട്രാഫിക്, സെവൻസ് തുടങ്ങിയ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം

'പുറത്തെ ബഹളം ബാധിക്കും, ഞാൻ മെഷീനോ റോബോട്ടോ അല്ല!'

വീണയുടെ 'റെഡ് ബുക്കി'ല്‍ ഫൈജാസുമായുള്ള സാമ്പത്തിക ഇടപാടുകള്‍; കൂടുതല്‍ പണം കൈമാറിയെന്ന് ഇഡി

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്