വീഡിയോ സ്ക്രീൻ ഷോട്ട് 
Entertainment

ആല്‍പ്പറമ്പില്‍ ഗോപി, പക്കാ ലോക്കലായി നിവിന്‍; കൂടെ ധ്യാനും; ഡിജോയുടെ 'മലയാളി ഫ്രം ഇന്ത്യ'; ചിരിപ്പിച്ച് പ്രൊമോ വിഡിയോ

അനശ്വര രാജനാണ് നായികയായി എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നിവിന്‍ പോളിയെ പ്രധാന കഥാപാത്രമാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. മലയാളി ഫ്രം ഇന്ത്യ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വിഡിയോ പുറത്തുവിട്ടു. പഴയ നിവിന്‍ പോളിയുടെ തിരിച്ചുവരവായിരിക്കും ചിത്രം എന്ന സൂചന നല്‍കുന്നതാണ് പ്രൊമോ. 

നിവിനോട് കഥ പറയാന്‍ എത്തുന്ന ഡിജോയെ ആണ് വിഡിയോയില്‍ കാണുന്നത്. ഇരുവരും തമ്മിലുള്ള രസകരമായ സംസാരത്തിനൊപ്പം ചിത്രത്തിലെ കഥാപാത്രങ്ങളേയും അവതരിപ്പിക്കുന്നുണ്ട്. ആല്‍പ്പറമ്പില്‍ ഗോപി എന്ന കഥാപാത്രത്തെയാണ് നിവിന്‍ അവതരിപ്പിക്കുന്നത്. 

കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. അനശ്വര രാജനാണ് നായികയായി എത്തുന്നത്. മഞ്ജു പിള്ളയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് നിര്‍മാണം. സൂപ്പര്‍ഹിറ്റായ ജനഗണമനയ്ക്ക് ശേഷം ഡിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ജനഗണമനയ്ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മൊഹമ്മദ് തന്നെയാണ് മലയാളി ഫ്രം ഇന്ത്യയുടെ രചന നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത്.

എന്തായാലും നിവിന്‍ പോളി ആരാധകര്‍ ആഘോഷമാക്കുകയാണ് പ്രമോ വിഡിയോ. പഴയ നിവിന്‍ പടം കണ്ട ഫീല്‍ എന്നാണ് ആരാധകരുടെ മകമന്റുകള്‍. നിവിനും ധ്യാനം ചേര്‍ന്നാല്‍ കോമഡിയുടെ ഉത്സവമായിരിക്കുമെന്നും ആരാധകര്‍ പറയുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT