വീഡിയോ ദൃശ്യം 
Entertainment

പൊറോട്ടയും മട്ടൻ കറിയും കഴിക്കേണ്ടത് ഇങ്ങനെ; സാനിയയ്ക്ക് ക്ലാസ് എടുത്ത് നിവിൻ പോളി; വിഡിയോ

ചൂടു പൊറോട്ട എടുത്ത് മട്ടൻ കൂട്ടി കഴിക്കുന്ന നിവിൻ പോളിയുടെ വിഡിയോ കണ്ടാൽ ആർക്കായാലും വായിൽ കപ്പലോടും

സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന സാറ്റർഡേ നൈറ്റ് റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പ്രമോഷൻ ആരംഭിച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലം ടികെഎം കോളജിലാണ് സാറ്റർഡേ നൈറ്റ് ടീം എത്തിയത്. അതിനു പിന്നാലെ കൊല്ലത്തു തന്നെയുള്ള പ്രശസ്തമായ എഴുത്താണി കടയിലും ഇവർ എത്തി. ചിത്രത്തിലെ നായകൻ നിവിൻ പോളി ഉൾപ്പടെയുള്ള എല്ലാ താരങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് നിവിൻ പോളിയുടെ ഒരു വിഡിയോ ആണ്. 

പൊറോട്ടയും മട്ടൻ കറിയും എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് വിശ​ദീകരിക്കുകയാണ് നിവിൻ പോളി. ചൂടു പൊറോട്ട എടുത്ത് മട്ടൻ കൂട്ടി കഴിക്കുന്ന നിവിൻ പോളിയുടെ വിഡിയോ കണ്ടാൽ ആർക്കായാലും വായിൽ കപ്പലോടും. ചിത്രത്തിലെ നായികയായി എത്തുന്ന സാനിയ അയ്യപ്പനാണ് വിഡിയോ പകർത്തിയിരിക്കുന്നത്. അജു വർ​ഗീസ്, സിജു വിൽസൺ എന്നിവരേയും വിഡിയോയിൽ കാണാം. അജു സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. 

'കായംകുളം കൊച്ചുണ്ണി'ക്ക് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'. സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. അജു വർ​ഗീസ്, സൈജു കുറുപ്പ്, സിജു വിത്സൺ, ​​ഗ്രേസ് ആന്റണി, സാനിയ അയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണം. നവീൻ ഭാസ്കർ ആണ് രചന. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെലങ്കാനയില്‍ ബുള്‍ഡോസര്‍ രാജ്; നിങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ല; കേരളത്തില്‍ വന്ന് കേരളത്തെ അവഹേളിക്കുന്നു; രേവന്ത് റെഡ്ഡിക്ക് മറുപടിയുമായി പിണറായി

"ഉപമുഖ്യമന്ത്രി മോഹമില്ല, 100 ഉപമുഖ്യമന്ത്രി മോഹമില്ല, പുതുതലമുറ ജാതിയും മതവും വർഗീയതയും ഏറ്റെടുക്കില്ല: പി കെ കുഞ്ഞാലിക്കുട്ടി

കളി കഴിഞ്ഞ് താരങ്ങളെല്ലാം​ ​ഗ്രൗണ്ട് വിട്ടു; ഒറ്റയ്ക്ക് ഡ​ഗൗട്ടിലെ മാലിന്യങ്ങൾ നീക്കി മാത്യു ഹെയ്ഡൻ (വിഡിയോ)

ഇനിയല്‍പ്പം റോം-കോം ആകാം; ഷറഫുദീന്‍റെ 'മധുവിധു' വിഷുവിന്; റിലീസ് തിയ്യതി ഇതാ

'നിനക്ക് ഇത്രയും ധൈര്യമുണ്ടോ ?' ഞാൻ ടൊവിയോട് ചോദിച്ചു; 'ചേട്ടാ ഞാൻ ധീരനല്ലേ... എനിക്ക് വേണ്ടി പ്രാർഥിക്കണ'മെന്ന് അവൻ പറഞ്ഞു

SCROLL FOR NEXT