മലയാളി ഫ്രം ഇന്ത്യയിലെ ​ഗാനം പുറത്ത് 
Entertainment

'അങ്ങനെ നമുക്ക് പാടി നടക്കാൻ ഒരു പാട്ടായി'; വേൾഡ് മലയാളി ആന്തവുമായി നിവിൻ പോളി, ട്രെൻഡിങ്

വേൾഡ് മലയാളി ആന്തം എന്ന് പേരിട്ടിരിക്കുന്ന ​ഗാനം യൂട്യൂബിൽ ഇതിനോടകം തന്നെ ട്രെൻഡിങ്ങാണ്

സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യയിലെ ​ഗാനം പുറത്ത്. ചിത്രത്തിന്റെ പ്രമോഷൻ സോങ്ങാണ് പുറത്തുവന്നത്. വേൾഡ് മലയാളി ആന്തം എന്ന് പേരിട്ടിരിക്കുന്ന ​ഗാനം യൂട്യൂബിൽ ഇതിനോടകം തന്നെ ട്രെൻഡിങ്ങാണ്.

നിവിൻ പോളിയുടേയും ഡിജോ ജോസ് ആന്റണിയുടേയും രസകരമായ സംസാരത്തിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. കേരളത്തിന്റെ പ്രത്യേകതകളിലും മതസൗഹാർദത്തിലും ഊന്നൽ നൽകിക്കൊണ്ടാണ് ​ഗാനം. മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. അങ്ങനെ മലയാളികൾക്കും ഒരു പാട്ടായി എന്നാണ് ആരാധരുടെ കമന്റുകൾ. ഒരോ മലയാളിയുടെ അഭിമാനമുണർന്നതാണ് കമന്റുകളുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരു മുഴുനീള ഫാമിലി-കോമഡി എന്റര്‍ടെയ്നറാണ് ചിത്രം. നിവിന്‍ പോളിയുടെ കരിയറിലെ എറ്റവും വലിയ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രമാണിത്. നിവിനൊപ്പം ധ്യാൻ ശ്രീനിവാസനാണ് പ്രധാന വേഷത്തിലെത്തുന്നത്. അനശ്വര രാജനാണ് നായിക. ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഷാരിസ് മുഹമ്മദ് ആണ്. മെയ് ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT