Baby Girl ഫെയ്സ്ബുക്ക്
Entertainment

നിവിന്റെ സ്റ്റാർഡം തുണച്ചില്ല; ബോക്സ് ഓഫീസിൽ വീണ് 'ബേബി ​ഗേൾ', ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്

ഒരു നവജാതശിശുവിനെ ആശുപത്രിയിൽ നിന്ന് കാണാതാകുന്നതും പിന്നീട് നടക്കുന്ന അന്വേഷണവുമാണ് സിനിമയുടെ പ്രമേയം.

സമകാലിക മലയാളം ഡെസ്ക്

സൂപ്പർ ഹിറ്റ് ചിത്രം 'സർവ്വം മായ'യ്ക്ക് പിന്നാലെ നിവിൻ പോളി പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് 'ബേബി ​ഗേൾ'. അരുൺ വർമ സംവിധാനം ചെയ്ത ചിത്രം ഇന്നലെയാണ് തിയറ്ററുകളിലെത്തിയത്. എന്നാൽ തണുപ്പൻ പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു നവജാതശിശുവിനെ ആശുപത്രിയിൽ നിന്ന് കാണാതാകുന്നതും പിന്നീട് നടക്കുന്ന അന്വേഷണവുമാണ് സിനിമയുടെ പ്രമേയം.

റിലീസ് ചെയ്ത ഒരു ദിവസം പിന്നിടുമ്പോൾ സിനിമയുടെ കളക്ഷൻ ആണ് ശ്രദ്ധനേടുന്നത്. നിവിൻ പോളി വീണ്ടും ബോക്സ് ഓഫീസിൽ തരംഗമായോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. പ്രമുഖ ട്രാക്കിങ് വെബ്സൈറ്റായ സാക്നിൽക് റിപ്പോർട്ട് അനുസരിച്ച് സിനിമ ആദ്യ ദിനം 75 ലക്ഷമാണ് ഇന്ത്യയിൽ നിന്ന് നേടിയത്.

വരും ദിവസങ്ങളിൽ സിനിമ തിയേറ്ററിൽ ആളെകൂട്ടും എന്നാണ് പ്രതീക്ഷ. യാതൊരു തരത്തിലും പ്രേക്ഷകരെ പിടിച്ചിരുത്താത്ത തിരക്കഥയാണ് സിനിമയ്ക്ക് തിരിച്ചടിയായി മാറിയത് എന്നാണ് സിനിമ കണ്ട പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. നിവിനെ കൂടാതെ ലിജോ മോൾ, സംഗീത് പ്രതാപ്, അഭിമന്യു തിലകൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ബോബി- സഞ്ജയ് ടീമിന്റേതാണ് തിരക്കഥ. ഗരുഡന് ശേഷം അരുൺ വർമ്മ സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ബേബി ​ഗേൾ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. സാം സി എസ് ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.

Cinema News: Nivin Pauly starrer Baby Girl Box Office Collection on day 1.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓപ്പറേഷന്‍ സിന്ദൂര്‍, നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു, പാര്‍ട്ടിയെ ലംഘിച്ചിട്ടില്ലെന്ന് തരൂര്‍

ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകാത്ത വികസനം ആവശ്യമില്ല; അതിവേഗ റെയില്‍ പദ്ധതിക്കെതിരെ സമരം നടത്തും: കെ സുധാകരന്‍

ഹൈ- എന്‍ഡ് ഫോണ്‍, 59,000 രൂപ മുതല്‍ വില; മോട്ടോറോള സിഗ്നേച്ചര്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

വര്‍ഷത്തില്‍ അഞ്ച് ചലാന്‍ കിട്ടിയാല്‍ ലൈസന്‍സ് അയോഗ്യമാക്കും; കര്‍ശനമാക്കി വാഹനനിയമം, ചട്ടഭേദഗതി

മുട്ട എങ്ങനെ പെർഫക്ട് ആയി പുഴുങ്ങാം

SCROLL FOR NEXT