നിവിൻ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ' ഒടിടിയിലേക്ക് 
Entertainment

നിവിൻ പോളിയുടെ 'മലയാളി ഫ്രം ഇന്ത്യ' ഒടിടിയിലേക്ക്; എത്തുന്നത് സോണി ലിവിൽ

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിനു ശേഷമാണ് ഒടിടിയിൽ എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

നിവിൻ പോളി നായകനായി എത്തിയ മലയാളി ഫ്രം ഇന്ത്യ ഒടിടിയിലേക്ക്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം എത്തുക. ജൂലൈ 5 ന് സ്ട്രീമിംഗ് ആരംഭിക്കും. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം തിയറ്ററിൽ റിലീസ് ചെയ്ത് രണ്ട് മാസത്തിനു ശേഷമാണ് ഒടിടിയിൽ എത്തുന്നത്.

മെയ് 1നായിരുന്നു ചിത്രത്തിന്റെ റിലീസ്. ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രത്തിന്‍റെ നിര്‍മ്മാണം മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ ആയിരുന്നു. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ ചിത്രമെന്നാണ് അണിയറക്കാര്‍ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ തിയറ്ററിൽ മികച്ച വിജയം സ്വന്തമാക്കാൻ ചിത്രത്തിനായില്ല. ചിത്രത്തിനെതിരെ ഉയർന്ന കോപ്പിയടി വിവാദവും വലിയ ചർച്ചയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നിവിൻ പോളിക്കൊപ്പം ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. സുദീപ് ഇളമൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്. ജേക്സ് ബിജോയ്‌ ആണ് സം​ഗീതം നിർവഹിച്ചത്. ലൈൻ പ്രൊഡ്യൂസർ സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ തോമസ്, എഡിറ്റിംഗ്- കളറിംഗ് ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോനെക്സ് സേവിയർ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പ്രായം 20-ൽ താഴെ, ജോലിയില്ല?; ഒൻപത് ഇന്ത്യൻ ഗുസ്തി താരങ്ങൾക്ക് വിസ നിഷേധിച്ച് യുഎസ്

​Jantar Mantar Protest: ഇന്നും പ്രതിഷേധത്തിന് സാധ്യത, സമാജ്‌വാദി പാർട്ടിയും ഭാഗമായേക്കും

നാഷണൽ ഇൻഷുറൻസ് കമ്പനിയിൽ 321 ഒഴിവുകൾ; ഫ്രഷേഴ്‌സിന് അവസരം

76 കിലോയിൽ നിന്ന് 56 ലേക്ക്, അഭിനയത്തേക്കാൾ വലുത് രാജ്യം; കാർ​ഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ സിനിമ ഉപേക്ഷിച്ച നാന പടേക്കർ

രണ്ടാം ദിവസവും എംപിമാരെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ഖാര്‍ഗെ; ഗ്യാനേഷ് കുമാറിന്റെ സെഡ് പ്ലസ് സുരക്ഷ വര്‍ധിപ്പിച്ച് കേന്ദ്രം