Nivin Pauly ഇൻസ്റ്റ​ഗ്രാം
Entertainment

'മകളുടെ സർജറിയായിരുന്നു രാവിലെ; മക്കളുടെ കാര്യം വരുമ്പോൾ എല്ലാവരും പേഴ്സണൽ ആകും'

സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ എല്ലാവരും പേഴ്സണൽ ആണെന്ന് നിവിൻ പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് നിവിൻ പോളി. സിനിമയ്ക്കപ്പുറം നിവിൻ എന്ന വ്യക്തിയോടും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഫാർമയിലൂടെ വെബ് സീരിസിലേക്കും ചുവടു വച്ചിരിക്കുകയാണ് നിവിൻ. ജിയോ ​ഹോട്ട്സ്റ്റാറിലൂടെയാണ് ഫാർമ സ്ട്രീമിങ്ങിനൊരുങ്ങുന്നത്. ഇപ്പോഴിതാ ജിയോ ഹോട്ട്സ്റ്റാർ സംഘടിപ്പിച്ച പരിപാടിയിൽ നിവിൻ പോളി പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

സ്വന്തം മക്കളുടെ കാര്യം വരുമ്പോൾ എല്ലാവരും പേഴ്സണൽ ആണെന്ന് നിവിൻ പറഞ്ഞു. തന്റെ മകളുടെ സർജറി കഴിഞ്ഞ ശേഷമാണ് ഈ പരിപാടിക്ക് താൻ എത്തിയതെന്നും നിവിൻ പറഞ്ഞു. "ഇന്ന് കാലത്ത് എന്റെ മകളുടെ സർജറി ഉണ്ടായിരുന്നു. ഈ സർജറി ഉള്ള കാരണം എനിക്ക് വരാൻ പറ്റില്ലെന്ന് പ്രൊഡ്യൂസറിനെയും ഫുൾ ടീമിനെയും ഞാൻ അറിയിച്ചു.

ഹോട്ട്സ്റ്റാർ ടീമിനെയും അറിയിച്ചിരുന്നു. പക്ഷേ അവർ തീർച്ചയായും വരാൻ ശ്രമിക്കാൻ എന്നോട് ആവശ്യപ്പെട്ടു. അപ്പോൾ ഞാൻ സർജറി കുറച്ച് രാവിലത്തേക്ക് ആക്കി. എല്ലാം കഴിഞ്ഞു, കൊച്ചിനെയും കണ്ട് ഹാപ്പി ആക്കി നിർത്തിയിട്ടാണ് പോന്നത്. ലാൽ സാർ ഉച്ചയ്ക്ക് വരുന്നുണ്ടായിരുന്നു. അപ്പോൾ ലാൽ സാറിന്റെ കൂടെ ഞാൻ കയറി പോന്നു.

നമ്മൾ എപ്പോഴും മക്കളുടെ കാര്യത്തിലേക്ക് വരുമ്പോൾ പേഴ്സണൽ ആണ്. അപ്പോൾ നമ്മുക്ക് ബാക്കി ഒന്നും പ്രാധാന്യം ഉള്ളത് അല്ല. നമ്മുടെ കുട്ടികൾ അത്രയും പ്രാധാന്യമുള്ള കാര്യമാണ്."- നിവിൻ പോളി പറഞ്ഞു. നിവിൻ പോളി നായകനായെത്തുന്ന ആദ്യത്തെ വെബ് സീരിസാണ് ഫാർമ.

യഥാർഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സീരിസ് ഒരുക്കിയിരിക്കുന്നത്. ഒരു സെയിൽസ് മാന്റെ കഥ എന്നാണ് സീരിസിന്റെ ടാ​ഗ്‌ ലൈൻ. പ്രേക്ഷക പ്രശംസ നേടിയ ‘ഫൈനൽസ്’ സംവിധാനം ചെയ്ത പി ആർ അരുണ്‍ ആണ് ഈ വെബ്‌ സീരിസും സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ 19 ന് ഹോട്ട്സ്റ്റാറിലൂടെയാണ് സീരിസ് സ്ട്രീമിങ് ആരംഭിക്കുന്നത്.

Cinema News: Actor Nivin Pauly talks about his daughter.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരുത്തുകാട്ടി യുഡിഎഫ്, എല്‍ഡിഎഫിന് ആശ്വസിക്കാവുന്നത് ജില്ലാ പഞ്ചായത്തുകളില്‍ മാത്രം

377 എടുത്തു, വെറും 61ന് ഓൾ ഔട്ടാക്കി! അണ്ടർ 19 വനിതാ ഏകദിനത്തിൽ റെക്കോർഡ് ജയവുമായി കേരളം

തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

മാധ്യമ പ്രവർത്തകൻ ജി വിനോദ് അന്തരിച്ചു

വിജയ് മർച്ചൻ്റ് ട്രോഫി; കേരളത്തിനെതിരെ മുംബൈയ്ക്ക് ലീഡ്

SCROLL FOR NEXT