Nivin Pauly വിഡിയോ സ്ക്രീൻഷോട്ട്
Entertainment

'ലാലേട്ടനെ പോലെ വേറൊരു ആളില്ല; എന്നെയും അദ്ദേഹത്തെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്തരുത്'

ഞാൻ അങ്ങനെ ടെൻഷൻ എടുക്കാറില്ല അഭിനയിക്കുന്ന സമയത്ത്

Author : സമകാലിക മലയാളം ഡെസ്ക്

മോഹൻലാലിനെയും തന്നെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്തരുതെന്ന് നടൻ നിവിൻ പോളി. തന്റെ പുതിയ ചിത്രമായ 'പ്രതിഛായ'യുടെ പ്രൊമോഷന്റെ ഭാ​ഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിവിൻ.

"മോഹൻലാലിനെയും എന്നെയും തമ്മിൽ ഒരിക്കലും താരതമ്യപ്പെടുത്തരുത്. കാരണം ലാലേട്ടൻ എന്ന് പറഞ്ഞാൽ ലാലേട്ടനാണ്. അതുപോലെ വേറൊരു ആളില്ല. അഭിനയം വളരെ കാഷ്വൽ ആയി എടുക്കുന്നയാളാണ് ഞാൻ. തുടക്കം മുതലേ ഞാൻ അങ്ങനെ ശീലിച്ചതാണ്. ഞാൻ അഭിനയം പഠിച്ച ആളൊന്നുമല്ല.

ഞാൻ ചെയ്ത സിനിമകളുടെ സംവിധായകർ എനിക്കു കാണിച്ചുതന്ന വഴികളിലൂടെ പോയ ഒരാളാണ്. ഞാൻ ആ കാഷ്വൽ രീതിയിലാണ് ഇതിനെ എടുക്കാറ്. ഒരു സിനിമ തുടങ്ങാൻ പോകുന്നതിന് മുൻപ് ഒരുപാട് തയ്യാറെടുപ്പുകളോ തലേന്ന് ഇരുന്ന് ഡയലോ​ഗ് പഠിക്കുകയോ ഒന്നും ഞാൻ ചെയ്യാറില്ല. ഞാൻ നേരെ സെറ്റിൽ പോകുന്നു, സ്ക്രിപ്റ്റ് വായിക്കുന്നു.

എന്താണോ എനിക്ക് ശരി എന്ന് തോന്നുന്ന കാര്യങ്ങൾ ഞാൻ ചെയ്യുന്നു. അത് തിരുത്തി തരാൻ ഒരു സംവിധായകൻ അവിടെയുണ്ടെന്ന ബോധം എനിക്കുണ്ട്. ഞാൻ ചെയ്യുന്നത് തെറ്റാണെങ്കിൽ സംവിധായകൻ വന്നിട്ട് പറയും, നിവിൻ ഇത് കുറച്ച് അങ്ങോട്ടുമിങ്ങോട്ടും മാറ്റി ചെയ്യൂ എന്ന് പറയും.

കുറച്ചു ദിവസം വർക്ക് ചെയ്ത് കഴിയുമ്പോൾ ഞാൻ എങ്ങനെയാണ് ആ കഥാപാത്രത്തെ കാണുന്നതെന്നും സംവിധായകൻ എങ്ങനെയാണ് കാണുന്നതെന്നും എനിക്ക് മനസിലാകും. എനിക്ക് അത് രണ്ടും തമ്മിലൊരു ലൈൻ വരക്കാൻ പറ്റും. പിന്നെ ആ ലൈനിലൂടെ പോവുക എന്നുള്ളതാണ്.

അത് ഫിക്സ് ആയി കഴിഞ്ഞാൽ പിന്നെ ഞാൻ അങ്ങനെ ടെൻഷൻ എടുക്കാറില്ല അഭിനയിക്കുന്ന സമയത്ത്". - നിവിൻ പോളി പറഞ്ഞു. ബി ഉണ്ണികൃഷ്ണൻ രചനയും സംവിധാനവും നിർവഹിക്കുന്ന പ്രതിഛായ മാർച്ച് 26 നാണ് റിലീസ് ചെയ്യുന്നത്. ബാലചന്ദ്ര മേനോൻ, ഹരിശ്രീ അശോകൻ, നിഷാന്ത് സാ​ഗർ, നീതു കൃഷ്ണ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Cinema News: Actor Nivin Pauly talks about Mohanlal.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

INTERVIEW|കോൺഗ്രസിന് ഒറ്റയ്ക്ക് ഭൂരിപക്ഷമുണ്ടെങ്കിൽ അവർ ഒറ്റയ്ക്ക് ഭരിക്കട്ടെ: പി എം എ സലാം

Kerala CM Selection Live: പ്രഖ്യാപനം ഇന്നില്ല? അനിശ്ചിതത്വം തുടരുന്നു

അധികാരത്തിന്റെ കണ്ണൂർ കരുത്ത്: മാർത്താണ്ഡവർമ്മ മുതൽ പിണറായി വരെ; ചരിത്രം വഴിമാറുമോ അതോ ആവർത്തിക്കപ്പെടുമോ?

'ഞങ്ങള്‍ ഒരാളെ ഇടിച്ചിട്ടു, വിമാനത്തിനു തീപിടിച്ചു'; പരിഭ്രാന്തനായി പൈലറ്റ്; ഡെന്‍വര്‍ എയര്‍പോര്‍ട്ടില്‍ രക്ഷാപ്രവര്‍ത്തനം

രാഹുല്‍ ഗാന്ധിക്ക് താത്പര്യം കെസി വേണുഗോപാലിനെ; 'മുഖ്യമന്ത്രിയില്‍' രഹസ്യ കൂടിക്കാഴ്ച; റിപ്പോര്‍ട്ട്

SCROLL FOR NEXT