വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

'കണ്ണീരോടെ അന്ത്യചുംബനം', സുഹൃത്തിന്റെ വിയോ​ഗത്തിൽ ഹൃദയം തകർന്ന് നിവിൻ പോളി 

ആലുവ മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാന്റെ (38) മരണമാണ് നിവിൻ പോളിക്കും നടൻ സിജു വിൽസന്റിനും തീരാവേദനയായത്

സമകാലിക മലയാളം ഡെസ്ക്

ത്മസുഹൃത്തിന്റെ വേർപാടിൽ ഹൃദയംതകർന്ന് നടൻ നിവിൻ പോളി. ആലുവ മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാന്റെ (38) മരണമാണ് നിവിൻ പോളിക്കും നടൻ സിജു വിൽസന്റിനും തീരാവേദനയായത്. ഇരുവരുടേയും ബാല്യകാല സുഹൃത്തായിരുന്നു നെവിൻ. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തിലാണ് സുഹൃത്തിന്റെ വേർപാട്. 

തലച്ചോറിനെ ബാധിക്കുന്ന അമിയോട്രോപിക് ലാറ്ററൽ സ്‌ക്‌ളിറോസിസ് എന്ന അപൂർവങ്ങളിൽ അപൂർവമായ രോഗം ബാധിച്ചു കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു നെവിൻ. വിദേശത്തു ജോലി ചെയ്യവേ ആണ് നെവിനു രോഗം സ്ഥിരീകരിക്കുന്നത്. കുറച്ചു നാളായി അത്യാസന്ന നിലയിലായിരുന്നു. സിനിമാ തിരക്കിനിടയിലും രോഗശയ്യയിലായിരുന്ന ആത്മസുഹൃത്തിനെ കാണാൻ നിവിൻ സമയം കണ്ടെത്തുമായിരുന്നു. സംവിധായകൻ അൽഫോൻസ് പുത്രൻറെ അടുത്ത ബന്ധു കൂടിയാണ് നെവിൻ. 

പ്രിയസുഹൃത്തിന്റെ വേർപാടിൽ ഹൃദയം തകർന്ന് നിൽക്കുന്ന നിവിന്റെ വിഡിയോ ആരാധകർക്ക് വേദനയാവുകയാണ്. ആലുവ സെന്റ് ഡൊമിനിക് കത്തോലിക്ക പള്ളി സെമിത്തേരിയിലായിരുന്നു സംസ്കാരചടങ്ങുകൾ നടന്നത്. സംസ്കാര ചടങ്ങിൽ ഉടനീളം നിവിന്റേയും സിജുവിന്റേയും സാന്നിധ്യമുണ്ടായിരുന്നു. നിറകണ്ണുകളോടെയാണ് ഇരുവരും കൂട്ടുകാരന് അന്ത്യചുംബനം നൽകിയത്. 

ഈ വാർത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എപ്സ്റ്റീന്‍ ഫയലുകളില്‍ മോദിയുടെ പേര്; അവജ്ഞയോടെ തള്ളുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം; ദേശീയ അപമാനമെന്ന് കോണ്‍ഗ്രസ്; വിവാദം

കീപ്പറായും സ്ഥാനമില്ല, ​ഗ്ലൗ അണിഞ്ഞത് ഇഷാൻ! ലോകകപ്പ് ഇലവനിലെ സഞ്ജുവിന്റെ 'റോൾ' തുലാസിൽ?

വിവിധ ദേവസ്വം ബോർഡുകളിലെ 22 തസ്തികകളിൽ ഒഴിവുകൾ, അപേക്ഷിക്കാനുള്ള സമയപരിധി ഫെബ്രുവരി 20 വരെ നീട്ടി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

SCROLL FOR NEXT