സിനിമ പ്രദർശനത്തിനിടെ തിയറ്ററിനുള്ളിൽ പടക്കം പൊട്ടിക്കുന്നു ഫയൽ ചിത്രം
Entertainment

പടക്കങ്ങളും പോസ്റ്ററുകളുമായി തിയറ്ററില്‍ പ്രവേശനമില്ല; പുഷ്പ 2 അപകടത്തിനു പിന്നാലെ കർശന നിയന്ത്രണം

രാം ചരണ്‍ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിന്റെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററുകള്‍ക്ക് മുന്നില്‍ ബാനറുകള്‍ തൂക്കി

സമകാലിക മലയാളം ഡെസ്ക്

പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടം വന്‍ ചര്‍ച്ചയായതിനു പിന്നാലെ തെലുങ്കാന മാറ്റത്തിന്റെ പാതയിലാണ്. ഇനിയൊരു അപകടം തിയറ്ററുകളില്‍ ഉണ്ടാവാതിരിക്കാന്‍ വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. രാം ചരണ്‍ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിന്റെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററുകള്‍ക്ക് മുന്നില്‍ ബാനറുകള്‍ തൂക്കി.

പുലര്‍ച്ചെയുള്ള ഷോകളില്‍ തിക്കും തിരക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് തിയറ്ററുകള്‍ സ്വീകരിച്ചത്. നിരയായി മാത്രമേ തിയറ്റര്‍ കോമ്പൗണ്ടിലേക്ക് പ്രവേശനമുണ്ടാകൂ. കൂടാതെ ആഘോഷങ്ങളിലും നിയന്ത്രണമുണ്ട്. പടക്കം, ഹിറ്റ് സ്‌പ്രേകള്‍, പോസ്റ്റര്‍ ബോര്‍ഡുകള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ തിയറ്ററില്‍ കൊണ്ടുവരുന്നതിന് നിരോധനം ഏര്‍പ്പെടുത്തി.

ആന്ധ്രപ്രദേശ് തെലുങ്കാന തിയറ്ററുകളില്‍ ഗെയിം ചെയ്ഞ്ചറിന് പുലര്‍ച്ചെയുള്ള ഷോ നടത്താന്‍ അനുമതി നല്‍കിയിരുന്നു. ടിക്കറ്റ് നിരക്കും വര്‍ധിപ്പിക്കാം. എന്നാല്‍ ഒരു മണിയ്ക്കുള്ള ഷോയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയില്ല. നാല് മണി മുതലാണ് പ്രദര്‍ശനം നടത്താനാവുക. ഒരു മാസം മുന്‍പാണ് അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ 2ന്റെ പ്രീമിയര്‍ റിലീസിനിടെ ദാരുണ അപകടമുണ്ടായത്. അല്ലു അര്‍ജുന്‍ തിയറ്ററില്‍ എത്തിയതിനെ തുടര്‍ന്നുണ്ടായ തിരക്കില്‍ രേവതി എന്ന 35കാരിക്ക് ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. ഇവരുടെ മകന്‍ ശ്രീതേജിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

രാവിലെ വെറും വയറ്റിൽ ഒരു സ്പൂൺ നെയ്യ്, സോഷ്യൽ മീഡിയയിൽ വൈറലായ ഹോം റെമഡി സുരക്ഷിതമാണോ?

ശരീരഭാരം കുറയ്ക്കണോ? ഈ ‘സൂപ്പർ പാനീയം’ കുടിക്കാം

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

SCROLL FOR NEXT