ചിത്രം: ഇൻസ്റ്റാ​ഗ്രാം 
Entertainment

'വര്‍ഷങ്ങളെത്ര കടന്നു പോയാലും നീ എന്റെ ഓമനയാണ്', അച്ഛന്‍ എഴുതിയ കത്ത് വായിച്ച് കണ്ണ് നനഞ്ഞ് നവ്യ

38ാം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

സമകാലിക മലയാളം ഡെസ്ക്

പിറന്നാള്‍ ആഘോഷത്തില്‍ അച്ഛന്‍ എഴുതിയ കത്ത് വായിച്ച് വികാര നിര്‍ഭരയായി നവ്യ നായര്‍.  38ാം പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. അടുത്ത ബന്ധുക്കള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം ആഘോഷിച്ച പരിപാടിക്കിടെ അച്ഛന്‍ എഴുതിയ കത്ത് വായിച്ച് നവ്യയുടെ കണ്ണ് നിറയുന്നതും വീഡിയോയിലുണ്ട്. 

മക്കള്‍ ഏതൊരു മാതാപിതാക്കളുടേയും സ്വപ്‌നമാണ്. വര്‍ഷങ്ങളെത്ര കടന്നുപോയാലും നീ എന്റെ ഓമന പൊന്നുമോളാണ്. എന്റെ ചക്കര മുത്താണ്.'എന്നായിരുന്നു നവ്യയുടെ അച്ഛന്‍ പിറന്നാള്‍ കുറിപ്പില്‍ എഴുതിയത്.  കത്ത് വായിക്കുന്നതിനിടയില്‍ വാക്ക് മുറിഞ്ഞുപോയ നവ്യ കരയുന്നതും വിഡിയോയില്‍ കാണാം. വിഡിയോക്കൊപ്പം കുറിപ്പും നവ്യ പങ്കുവെച്ചിരുന്നു. 

തന്റെ നല്ല കാലത്തും ചീത്ത കാലത്തും കൂടെ നിന്ന, തന്റേതെന്ന് വിളിക്കാവുന്ന ഒരു കൂട്ടം ആളുകള്‍ക്കൊപ്പമായിരുന്നു ഇത്തവണത്തെ ആഘോഷമെന്നാണ് നവ്യ കുറിച്ചത്. പിറന്നാള്‍ ആശംസ പറയാനായി സമ്മാനപ്പൊതിയുമായി ഉച്ചമുതല്‍ തന്നെ കാത്തുനിന്ന തന്റെ വിദ്യാര്‍ഥികളെ കുറിച്ചും നവ്യ കുറിപ്പില്‍ പറയുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT