കിച്ചുവും റോഷ്നയും/ ഫേയ്സ്ബുക്ക് 
Entertainment

'അവൻ എനിക്ക് തരുന്ന പ്രണയം മറ്റാർക്കും അനുഭവിക്കാനാവില്ല', പ്രണയചിത്രവുമായി റോഷ്നയും കിച്ചുവും

മനോഹരമായ പ്രണയചിത്രത്തിനൊപ്പമാണ് താരം ന്യൂ ഇയർ ആശംസകൾ പങ്കുവെച്ചത്

സമകാലിക മലയാളം ഡെസ്ക്

ടൻ കിച്ചു ടെല്ലസും നടി റോഷ്ന അന്ന റോയും നവംബറിലാണ് വിവാഹിതരായത്. വർഷങ്ങൾ നീണ്ട് പ്രണയത്തിന് ശേഷമായിരുന്നു വിവാഹം. ഒന്നിച്ചുള്ള ആ​ദ്യ ന്യൂ ഇയർ ഇരുവരും ആഘോഷമാക്കിയിരിക്കുകയാണ്, മനോഹരമായ പ്രണയചിത്രത്തിനൊപ്പമാണ് താരം ന്യൂ ഇയർ ആശംസകൾ പങ്കുവെച്ചത്. 

കിച്ചുവും റോഷ്നയും ആലിം​ഗനം ചെയ്തു നിൽക്കുന്നതാണ് ചിത്രം. ഇരുവരുടേയും പ്രണയത്തിനൊപ്പം ടാറ്റൂവും ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്. മനോഹരമായ കുറിപ്പിനൊപ്പമാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. പുതിയ വർഷം, പുതിയ സ്വപ്നങ്ങൾ, പുതിയ അവസരങ്ങൾ. അവൻ എനിക്ക് തരുന്ന പ്രണയം മറ്റാർക്കും അനുഭവിക്കാനാവില്ല. അതുകൊണ്ടാണ് അവൻ സ്പെഷ്യലാകുന്നത്. ലവ് യൂ പ്രിയപ്പെട്ടവനെ- റോഷ്ന കുറിച്ചു. 

മോജിൻ തിനവിളയിലാണ് ചിത്രം പകർത്തിയത്. ഇരുവർക്കും ആശംസകളുമായി നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. നവംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ഒമർ ലുലു സംവിധാനം ചെയ്ത അടാർ ലൗവിലൂടെ ശ്രദ്ധേയയായ താരമാണ് റോഷ്ന. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, സുൽ, ധമാക്ക എന്നിവയാണ് റോഷ്നയുടെ മറ്റ് സിനിമകൾ. അങ്കമാലി ഡയറീസ്,  തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ നടനാണ്  കിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, പദ്ധതിയില്‍ കേരളവും

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

SCROLL FOR NEXT