പാർവതി തിരുവോത്ത്/ ഇൻസ്റ്റ​ഗ്രാം, തൃശൂർ പൂരം/ ഫയൽ ചിത്രം 
Entertainment

തൃശൂർപൂരം വേണ്ട, അൽപമെങ്കിലും മനുഷ്യത്വം കാണിക്കൂ; പാർവതി തിരുവോത്ത്

മാധ്യമപ്രവർത്തക ഷാഹിന നഫീസയുടെ കുറിപ്പ് പങ്കുവെച്ചാണ് പാർവതി നിലപാട് അറിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ പൂരം നടത്തരുതെന്ന ആവശ്യവുമായി നടി പാർവതി തിരുവോത്ത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തൃശൂർ പൂരം വേണ്ടെന്നും അൽപമെങ്കിലും മനുഷ്യത്വം കാണിക്കണമെന്നുമാണ് താരം കുറിച്ചത്. മാധ്യമപ്രവർത്തക ഷാഹിന നഫീസയുടെ കുറിപ്പ് പങ്കുവെച്ചാണ് പാർവതി നിലപാട് അറിയിച്ചത്. 

‘ഈ അവസരത്തിൽ ഉപയോഗിക്കേണ്ട ഭാഷ ഇതല്ല. പക്ഷേ ആ ഭാഷ ഉപയോഗിക്കുവാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാൻ ഉദ്ദേശിച്ചത്‌ നിങ്ങൾക്ക് മനസ്സിലായിക്കാണും. അല്പമെങ്കിലും മനുഷ്യത്വം കാണിക്കുക.’ തൃശൂർപൂരം വേണ്ട എന്ന ഹാഷ്ടാ​ഗിൽ താരം കുറിച്ചു. 

തൃശൂർ പൂരം ആഘോഷമായി നടത്തണം എന്ന് ആവശ്യപ്പെടുന്ന പുരുഷന്മാർക്കെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടായിരുന്നു ഷാഹിനയുടെ പോസ്റ്റ്. ‘ആരുടെ ഉത്സവമാണ് പൂരം? ആണുങ്ങളുടെ. നാനാജാതി മതസ്ഥരായ ആണുങ്ങളുടെ മാത്രം. കോവിഡ് വാഹകരായി വീട്ടില്‍ വന്ന് കയറി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും, വൃദ്ധര്‍ക്കും രോഗമുണ്ടാവുകയാണ് ഈ ആഘോഷം കൊണ്ട് ഉണ്ടാവാന്‍ പോകുന്നത്.’ എന്നാണ് ഷാഹിന കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒന്നര വയസ്സുകാരന്റെ മരണം: അനസ്തേഷ്യ നൽകിയതിൽ ഗുരുതര വീഴ്ചയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

അമൃത് ഭാരത് പദ്ധതി: മലപ്പുറത്തെ മൂന്ന് റെയിൽവേ സ്റ്റേഷനുകൾ ഇനി ലോകോത്തര നിലവാരത്തിൽ; പ്രധാനമന്ത്രി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും

കര്‍ക്കടക മാസ പൂജ: ശബരിമല നട നാളെ തുറക്കും, വെര്‍ച്വല്‍ ക്യൂ ബുക്കിങ്

'തന്ത്രിയുടെ മകന്‍ തന്ത്രിയെന്നത് ശരിയല്ല; യോഗ്യത പരിശോധിച്ച് ഉറപ്പാക്കണം'; ഹിന്ദു ഐക്യവേദി

സ്‌കൂട്ടറിൽ നിന്ന് തള്ളിയിട്ട് യുവതിയുടെ മാല കവർന്ന കേസ്; 'റമ്പൂട്ടാൻ അനസ്' അടക്കം രണ്ടുപേർ അറസ്റ്റിൽ