ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

'ഇത് മേനി പ്രദർശനം, എന്തുവൃത്തികേടും കാണിക്കാമെന്ന് ധരിക്കരുത്'; നോറ ഫത്തേഹിക്ക് രൂക്ഷ വിമർശനം; വിഡിയോ

നടുറോഡിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നോറയുടെ വിഡിയോ പുറത്തുവന്നതോടെയാണ് വിമർശനം ശക്തമായത്

Author : സമകാലിക മലയാളം ഡെസ്ക്



​ഗ്ലാമറസ് ലുക്കിൽ ആരാധകരുടെ മനം കവരാറുള്ള താരമാണ് ബോളിവുഡ് നടി നോറ ഫത്തേഹി. എന്നാൽ താരത്തിന്റെ പുത്തൻ ലുക്ക് വലിയ വിമർശനങ്ങൾക്ക് കാരണമാവുകയാണ്. പൊതുവേദിയിൽ അതീവ ഗ്ലാമറസ്സായി പ്രത്യക്ഷപ്പെട്ടതാണ് താരത്തിനെതിരെ വിമർശനം ശക്തമാകാൻ കാരണമായത്. നടുറോഡിൽ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന നോറയുടെ വിഡിയോ പുറത്തുവന്നതോടെയാണ് വിമർശനം ശക്തമായത്. ഇത് ഫാഷനല്ല, മേനി പ്രദർശനമാണെന്നാണ് വിമർശകർ പറയുന്നത്. 

കഴിഞ്ഞദിവസം മുംബൈയില്‍ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു നോറ. ഡീപ് നെക്കിലുള്ള വൈറ്റ് കട്ടൗട്ട് ഡ്രസാണ് താരം ധരിച്ചിരുന്നത്. ചടങ്ങുകഴിഞ്ഞ് കാറിൽ കയറി പോകാനൊരുങ്ങിയ നോറയെ ഫൊട്ടോഗ്രാഫേഴ്സ് വളഞ്ഞു. ഇതോടെ നടി വണ്ടിയില്‍ നിന്നിറങ്ങി ഫോട്ടോയ്ക്ക് നിന്നുകൊടുക്കുകയായിരുന്നു. ശരീരം മുഴുവന്‍ തുറന്നുകാണിക്കുന്ന ഇത്തരം വസ്ത്രങ്ങൾ പൊതുവേദിയില്‍ ധരിക്കാൻ ഉള്ളതല്ലെന്നും ഫാഷൻ എന്ന ലേബലിൽ എന്തുവൃത്തികേടും കാണിക്കാമെന്ന് ധരിക്കരുതെന്നുമാണ് വിമർശകർ അഭിപ്രായപ്പെടുന്നത്. 

മൊറോക്കൻ-കനേഡിയൻ നർത്തകിയായ നോറ ചടുലമായ നൃത്തച്ചുവടുകളിലൂടെയാണ് സിനിമ പ്രേമികളുടെ മനസിൽ ഇടം നേടുന്നത്. ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് തുടങ്ങിയ ഭാഷകളിൽ അഭിനയിച്ച നോറയ്ക്ക് ഇന്ത്യയിൽ എമ്പാടും നിരവധി ആരാധകരുണ്ട്. ബാഹുബലി, കിക്ക് 2, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ ഐറ്റം ഡാൻസും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT