ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

'രാവിലെ മുതല്‍ എന്റെ അക്കൗണ്ടില്‍ കയറാന്‍ ആരോ ശ്രമിക്കുന്നു';  നോറ ഫത്തേഹിയുടെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്തു; തിരിച്ചുപിടിച്ചു 

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ടുലമായ നൃത്തത്തിലൂടെ അമ്പരപ്പിക്കാറുള്ള താരമാണ് നോറ ഫത്തേഹി. ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കുന്ന താരത്തിന് ആരാധകരും ഏറെയാണ്. കഴിഞ്ഞ ദിവസം സിംഹത്തിന് തീറ്റകൊടുക്കുന്ന ഒരു വിഡിയോ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് വൈറലായതിന് പിന്നാലെ താരത്തിന്റെ അക്കൗണ്ട് അപ്രത്യക്ഷമായി. നോറ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് നീക്കം ചെയ്തതായി അഭ്യൂഹങ്ങള്‍ പ്രചരിച്ചു. എന്നാല്‍ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് താരം. 

അക്കൗണ്ട് ഡിലീറ്റ് ചെയ്‌തെന്ന് അഭ്യൂഹം

ഇന്നലെയാണ് താരത്തിന്റെ അക്കൗണ്ട് മണിക്കൂറുകളോളം ലഭ്യമല്ലാതെയായത്. ഹാക്ക് ചെയ്യാന്‍ ശ്രമം നടന്നെന്നും അക്കൗണ്ട് തിരിച്ചുപിടിച്ചെന്നും താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കുകയായിരുന്നു. ആരാധകരോട് ക്ഷമാപണം നടത്തിക്കൊണ്ടായിരുന്നു താരം കുറിപ്പ് തുടങ്ങിയത്. എന്റെ ഇന്‍സ്റ്റഗ്രാം ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നു. രാവിലെ മുതല്‍ എന്റെ അക്കൗണ്ടിലേക്ക് കടക്കാന്‍ ആരോ ശ്രമിക്കുന്നു. വേഗത്തില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിച്ച ഇന്‍സ്റ്റജഗ്രാമിന് നന്ദി.- നോറ ഫത്തേഹി കുറിച്ചു. 

വൈറലായി സിംഹത്തിന് തീറ്റകൊടുക്കുന്ന വിഡിയോ

ദുബായില്‍ അവധി ആഘോഷിക്കുകയാണ് ഇപ്പോള്‍ നോറ. അതിനിടെയാണ് സിംഹത്തിന് ഭക്ഷണം നല്‍കുന്നതിന്റെ വിഡിയോ താരം പങ്കുവച്ചത്. ഗുരു രണ്‍ധവയുടെ മ്യൂസിക് വിഡിയോ ഡാന്‍സ് മേരി റാണിയിലാണ് അവസാനമായി നോറയെ കണ്ടത്. 2021 ഡിസംബര്‍ 21നാണ് വിഡിയോ പുറത്തിറങ്ങിയത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21