Entertainment

'നോർമലായിരുന്നു മടുത്തു, നമ്മളെ മിസ് ചെയ്യുന്നു'; ഭർത്താവിനൊപ്പമുള്ള രസകരമായ ചിത്രങ്ങളുമായി സരയൂ

കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾ ഇല്ലാതായതിന്റെ വിഷമത്തിലാണ് താരം

Author : സമകാലിക മലയാളം ഡെസ്ക്

ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന നടിയാണ് സരയൂ. ഇപ്പോൾ സോഷ്യൽ മീഡിയയിലും ആക്റ്റീവാണ് താരം. തന്റെ വീട്ടിലെ വിശേഷങ്ങളും പഴയ ഓർമകളുമെല്ലാം താരം പങ്കുവെക്കാറുണ്ട്. കോവിഡ് കാലമായതിനാൽ ആഘോഷങ്ങൾ ഇല്ലാതായതിന്റെ വിഷമത്തിലാണ് താരം. ഭർത്താവിനൊപ്പമുള്ള രസകരമായ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് സരയൂ നിരാശ പങ്കുവെച്ചത്. 

നോർമലായി ഇരുന്നു എനിക്ക് മടുത്തൂ, നമ്മളെ എനിക്ക് മിസ് ചെയ്യുന്നു. അവനേയും മിസ് ചെയ്യുന്നു. നല്ല പാതി കുറച്ചു ദിവസങ്ങളായി വളരെ നിശബ്ദനാണ്, നോർമലും- താരം കുറിച്ചു. സനല്‍ വി ദേവനാണ് സരയുവിന്റെ ഭര്‍ത്താവ്. താരത്തിന്റെ പോസ്റ്റിന് രസകരമായ മറുപടികളാണ് ആരാധകർ നൽകുന്നത്. ഒരാളെ നന്നാവാനും സമ്മതിക്കില്ലേ എന്നാണ് ചിലരുടെ ചോദ്യം. 

ചക്കരമുത്ത് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ സരയു മോഹൻ പിന്നീട് ഹസ്ബന്റ്‌സ് ഇന്‍ ഗോവ, നായിക, കൊന്തയും പൂണൂലും, നിദ്ര തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇനി മണിക്കൂറുകൾ മാത്രം; ഭരണത്തുടർച്ചയെന്ന് എൽഡിഎഫ്, അധികാരത്തിൽ എത്തുമെന്ന് യുഡിഎഫ്; ജനവിധി കാത്ത് രാഷ്ട്രീയ കേരളം

കടലിനടിയില്‍ ലോകത്തിലെ ഏറ്റവും വലിയ ദേശീയ പതാക; ആന്റമാന് ഗിന്നസ് റെക്കോര്‍ഡ് (വിഡിയോ)

വീണ്ടും കടല്‍ക്കൊള്ളക്കാര്‍; യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി

കൊട്ടിയൂര്‍ വൈശാഖോത്സവം 28ന് തുടങ്ങും; ജൂണ്‍ എട്ടിന് ഇളനീരാട്ടം

കേരളം ആര് ഭരിക്കും... ജനവിധി അറിയാൻ ഇനി മണിക്കൂറുകൾ മാത്രം, ഗ്രേറ്റ് നിക്കോബാറിൽ രാഹുലിന് കേന്ദ്രത്തിന്റെ മറുപടി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT