ജനാർദനൻ/ ഫേയ്സ്ബുക്ക് 
Entertainment

സൈബര്‍ ഭ്രാന്തന്‍മാരുടെ വൈകൃതങ്ങളോട് പ്രതികരിക്കാനില്ല, വ്യാജമരണ വാർത്തയിൽ പ്രതികരണവുമായി ജനാർദനൻ

കഴിഞ്ഞ ദിവസമാണ്  ജനാർദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം നടന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയനടൻ ജനാർദനൻ മരിച്ചെന്നു പറഞ്ഞുകൊണ്ടുള്ള വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായത് ഇന്നലെയാണ്. ഇപ്പോൾ ഇതിൽ പ്രതികരണവുമായി ജനാർദനൻ തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും സൈബര്‍ ഭ്രാന്തന്‍മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നുമാണ് താരം പറഞ്ഞത്. 

കഴിഞ്ഞ ദിവസമാണ്  ജനാർദനന്‍ മരിച്ചതായി സോഷ്യല്‍ മീഡിയയിൽ വ്യാജ പ്രചാരണം നടന്നത്. സോഷ്യല്‍ മീഡിയ പേജുകളിലും  വാട്ട്സാപ്പ് ഗ്രൂപ്പുകളിലും ജനാർദനന്റെ ചിത്രം വച്ചുളള ആദരാഞ്ജലി  കാര്‍ഡുകള്‍ പ്രചരിച്ചിരുന്നു. നിരവധി ആരാധകരാണ് പ്രിയ താരത്തിന് ആദ​രാഞ്ജലികൾ നേർന്നത്. തുടർന്ന് ജനാർദനൻ ആരോ​ഗ്യത്തോടെയിരിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ രം​ഗത്തെത്തി. 

‘നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽമീഡിയയിൽ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവനായി, സന്തോഷവാനായി അദ്ദേഹത്തിന്റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം; ഇതൊരു അപേക്ഷയാണ്’- എന്നാണ് ബാദുഷ കുറിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'