നുണക്കുഴി ഫസ്റ്റ് ലുക്ക് പുറത്ത് 
Entertainment

ബേസിക്കലി റിച്ച് വൈറല്‍ ടീസര്‍; ജീത്തു ജോസഫ് ചിത്രം 'നുണക്കുഴി' ഓഗസ്റ്റ് 15ന് പ്രദര്‍ശനത്തിനെത്തും

മൂന്ന് ദിവസം മുന്‍പ് റിലീസ് ചെയ്ത ടീസര്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് സ്ഥാനത്ത് തുടരുകയാണ്

സമകാലിക മലയാളം ഡെസ്ക്

ബേസില്‍ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 'നുണക്കുഴി' ഓഗസ്റ്റ് 15 ന് പ്രദര്‍ശനത്തിനെത്തുകയാണ്. മൂന്ന് ദിവസം മുന്‍പ് റിലീസ് ചെയ്ത ടീസര്‍ സോഷ്യല്‍ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് സ്ഥാനത്ത് തുടരുകയാണ്. ഇരുപത്തിയഞ്ച് ലക്ഷത്തോളമാണ് വ്യൂസ് നേടിയിരിക്കുന്നത്.

സരിഗമ നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ട്വെല്‍ത്ത് മാന്‍, കൂമന്‍ എന്നീ ജീത്തു ജോസഫ് ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച കെ ആര്‍ കൃഷ്ണകുമാര്‍ ആണ് നുണക്കുഴിയുടെ തിരക്കഥ ഒരുക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ ജീത്തു ജോസഫും തുടര്‍ച്ചയായ വിജയ ചിത്രങ്ങളോടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ ബേസില്‍ ജോസഫും ഒന്നിക്കുന്ന നുണക്കുഴി ഏറെ പ്രതീക്ഷ നല്‍കുന്ന വരും റീലീസുകളില്‍ ഒന്നാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വലിയൊരു താരനിര ചിത്രത്തിന്റെ ഭാഗമാണ്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്, സിദിഖ്, മനോജ് കെ ജയന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെല്‍വരാജ്, അല്‍ത്താഫ് സലിം, സ്വാസിക, നിഖില വിമല്‍, ശ്യാം മോഹന്‍, ദിനേശ് പ്രഭാകര്‍, ലെന, കലാഭവന്‍ യുസഫ്, രാജേഷ് പറവൂര്‍, റിയാസ് നര്‍മ്മകല, അരുണ്‍ പുനലൂര്‍, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണന്‍, കലാഭവന്‍ ജിന്റോ, സുന്ദര്‍ നായക് എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ആശിര്‍വാദ് റിലീസ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നു.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - സൂരജ് കുമാര്‍, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍ - വിഷ്ണു ശ്യാം, സംഗീതം - ജയ് ഉണ്ണിത്താന്‍ & വിഷ്ണു ശ്യാം,എഡിറ്റര്‍ - വിനായക് വി എസ്, വരികള്‍ - വിനായക് ശശികുമാര്‍, കോസ്റ്റും ഡിസൈനര്‍ - ലിന്റാ ജീത്തു, സൗണ്ട് ഡിസൈന്‍ -സിനോയ് ജോസഫ്, മേക്ക് അപ് - അമല്‍ ചന്ദ്രന്‍, രതീഷ് വിജയന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ - പ്രശാന്ത് മാധവ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - പ്രണവ് മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സുധീഷ് രാമചന്ദ്രന്‍, അസോസിയേറ്റ് ഡയറക്‌റ്റേഴ്‌സ് - സോണി ജി സോളമന്‍, അമരേഷ് കുമാര്‍, കളറിസ്റ്റ് - ലിജു പ്രഭാഷകര്‍, വി എഫ് എക്‌സ് - ടോണി മാഗ്മിത്ത്, ഡിസ്ട്രിബ്യുഷന്‍ - ആശിര്‍വാദ്,പി ആര്‍ ഒ - വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, സ്റ്റില്‍സ് - ബെന്നറ്റ് എം വര്‍ഗീസ്, ഡിസൈന്‍ - യെല്ലോടൂത്ത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT