സോനം കപൂര്‍ 
Entertainment

സോനം കപൂറിന്റെ വീട്ടില്‍ നിന്ന് രണ്ടരക്കോടി രൂപയും ആഭരണങ്ങളും മോഷ്ടിച്ചത് നഴ്‌സ്; അറസ്റ്റ്

സരിതാ വിഹാറില്‍ ചൊവ്വാഴ്ച രാത്രി ഡല്‍ഹി പൊലീസും പ്രത്യേക അന്വേഷണസംഘവും നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബോളിവുഡ് നടി സോനം കപൂറിന്റെ വീട്ടില്‍ നിന്ന് രണ്ടര കോടിയോളം രൂപയുടെ ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ നഴ്‌സ് അറസ്റ്റില്‍. ഡല്‍ഹി അമൃത ഷെര്‍ഗില്‍ മാര്‍ഗിലുള്ള വീട്ടില്‍ അമ്മയെ പരിചരിക്കാനെത്തിയ നഴ്‌സ് അപര്‍ണ റൂത്ത് വില്‍സനും ഭര്‍ത്താവ് നരേഷ് സാഗര്‍ എന്നിവരാണ് അറസ്റ്റിലായതെന്ന് ഡിസിപി അമൃത ഗുഗുലോത്ത് പറഞ്ഞു. 

ഫെബ്രുവരി 11നാണ് കവര്‍ച്ച നടന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ സോനവും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയും ചേര്‍ന്ന തുഗ്ലക്ക് റോഡ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 

സരിതാ വിഹാറില്‍ ചൊവ്വാഴ്ച രാത്രി ഡല്‍ഹി പൊലീസും പ്രത്യേക അന്വേഷണസംഘവും നടത്തിയ പരിശോധനയ്ക്കിടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് കവര്‍ച്ച നടത്തിയ ആഭരണങ്ങളും പണവും ഇനിയും കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും വീട്ടിലെ മുഴുവന്‍ ജോലിക്കാരെയും ചോദ്യം ചെയ്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT