മുംബൈ വിമാനത്താവളത്തിൽ നിന്ന് ഇറങ്ങിവരുന്ന നുസ്രത്ത് ബറൂച്ച/ വിഡിയോ സ്ക്രീൻഷോട്ട്, നുസ്രത്ത് ബറൂച്ച/ ഫെയ്സ്ബുക്ക് 
Entertainment

നടി നുസ്രത്ത് ബറൂച്ച ഇസ്രയേലില്‍ നിന്ന് തിരിച്ചെത്തി, വിഡിയോ

ഇസ്രയേലിലുണ്ടായ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താരം തയാറായില്ല

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇസ്രയേലില്‍ കുടുങ്ങിയ ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തി. മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള താരത്തിന്റെ വിഡിയോ പുറത്തുവന്നു. എന്നാല്‍ ഇസ്രയേലിലുണ്ടായ ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ താരം തയാറായില്ല. 

പിങ്ക് കോ-ഡോർ സെറ്റ് ധരിച്ചാണ് നുസ്രത്ത് ബറൂച്ച എത്തിയത്. ക്ഷീണിതയായാണ് താരത്തെ വിഡിയോയിൽ കാണുന്നത്. പ്രതികരണങ്ങൾ അറിയാൻ മാധ്യമങ്ങൾ താരത്തെ സമീപിച്ചെങ്കിലും സംസാരിക്കാൻ താരം തയാറായില്ല. 

സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 7 വരെ ഇസ്രയേലില്‍ നടക്കുന്ന ഹൈഫ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനായാണ് താരം ഇസ്രയേലില്‍ എത്തിയത്. ഹമാസ് ആക്രമണത്തിനു പിന്നാലെ ഇന്നലെ ഉച്ച മുതലാണ് ഇസ്രയേലിലുള്ള നുസ്രത്തുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടത്. ഉച്ചയ്ക്ക് 12.30 ന് ബന്ധപ്പെടുമ്പോള്‍ സുരക്ഷിതമായി ബേസ്‌മെന്റിലായിരുന്നു താരം. എന്നാല്‍ പിന്നീട് ബന്ധപ്പെടാന്‍ കഴിയാതിരുന്നത് ആശങ്ക സൃഷ്ടിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT