Nushrratt Bharuccha ഇന്‍സ്റ്റഗ്രാം
Entertainment

'ഹീറോയുടെ വാഷ് റൂം ഉപയോഗിക്കാന്‍ യാചിച്ചിട്ടുണ്ട്, സിനിമ ഹിറ്റായിട്ടും രണ്ട് കൊല്ലം വീട്ടിലിരുന്നു'; ദുരിതം പങ്കിട്ട് നുസ്രത്ത് ബറൂച്ച

'നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു വഴിയുമില്ലാതെ കരഞ്ഞു പോയി'

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡില്‍ നിലനില്‍ക്കുന്ന പുരുഷാധിപത്യത്തിനെതിരെ തുറന്നടിച്ച് നടി നുസ്രത്ത് ബറൂച്ച. ബോളിവുഡിലെ താര കുടുംബങ്ങളുടെ പാരമ്പര്യവും ഗോഡ്ഫാദര്‍മാരുടെ പിന്തുണയുമില്ലാതെ തന്റേതായൊരു ഇടം കണ്ടെത്തിയ നടിയാണ് നുസ്രത്ത്. സ്ത്രീയായതു കൊണ്ട് മാത്രം തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ചാണ് താരം സംസാരിക്കുന്നത്. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നുസ്രത്ത് മനസ് തുറന്നത്.

''നടന്‍ ഒരു ഹിറ്റ് കൊടുത്താല്‍, അതിപ്പോള്‍ ഔട്ട്‌സൈഡര്‍ ആണെങ്കിലും ഇന്‍സൈഡര്‍ ആണെങ്കിലും, അവന് പെട്ടെന്ന് തന്നെ പുതിയ അവസരങ്ങള്‍ ലഭിക്കും. പക്ഷെ സ്ത്രീയുടെ സ്ട്രഗിള്‍ തുടരും. ഞാനിത് പ്യാര്‍ കാ പഞ്ച്‌നാമയുടെ സമയം മുതല്‍ പറയുന്നതാണ്. ഒരു പെണ്‍കുട്ടിയ്ക്ക് താരമാകാനും ഓപ്ഷനുകളുണ്ടാകാനും എളുപ്പമല്ല. ഒരു രാത്രി കൊണ്ട് സെന്‍സേഷന്‍ ആകണമെന്നല്ല പറയുന്നത്. ഒരു സിനിമ ഹിറ്റായാല്‍ എന്താണ് അഭിനേതാവ് ആഗ്രഹിക്കുക? തങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പാകത്തിന് നല്ല അവസരങ്ങള്‍ ലഭിക്കുക എന്നതല്ലേ. അവസരങ്ങള്‍ മാത്രമേ വേണ്ടൂ. പക്ഷെ നടന്മാര്ക്ക് ലഭിക്കുന്നത്ര അവസരങ്ങള്‍ ഞങ്ങള്‍ക്ക് കിട്ടാറില്ല'' നുസ്രത്ത് പറയുന്നു.

''ഒരിക്കല്‍ എന്റെ ഒരു സിനിമ ബ്ലോക്ക്ബസ്റ്ററായി മാറി. ആ സമയത്ത് ഒരു മാനേജിംഗ് ഏജന്‍സിയാണ് എന്നെ മാനേജ് ചെയ്തിരുന്നത്. എന്റെ മാനേജര്‍ എന്നെ ഒരു ദിവസം കോഫി കുടിക്കാനായി വിളിച്ചു. ഞാന്‍ പോയി. സംസാരിക്കുന്നതിനിടെ ക്ഷമിക്കണം നിങ്ങളെ ഞങ്ങള്‍ വിടുകയാണ്, നിങ്ങളെ ഇനി മാനേജ് ചെയ്യാനാകില്ലെന്ന് അയാള്‍ പറഞ്ഞു. എന്റെ സിനിമ ഹിറ്റായി നില്‍ക്കുകയാണ്. അതില്‍ കൂടുതല്‍ എന്ത് ചെയ്യാനാണ്? ഞാന്‍ എന്റെ വികാരങ്ങളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും മറ്റൊരു വഴിയുമില്ലാതെ കരഞ്ഞു പോയി'' എന്നും നുസ്രത്ത് പറയുന്നുണ്ട്.

തന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചിട്ടും സിനിമയില്ലാതെ താന്‍ വീട്ടിലിരുന്നത് രണ്ട് വര്‍ഷമാണെന്നാണ് നുസ്രത്ത് പറയുന്നത്. എല്ലാവരും കരുതിയിരുന്നത് താന്‍ സൂക്ഷ്മമായി നല്ല സിനിമ തിരഞ്ഞെടുക്കയാണെന്നായിരുന്നു. പക്ഷെ സത്യത്തില്‍ താന്‍ ഒരു ടീമോ സപ്പോര്‍ട്ട് സംവിധാനമോ ഇല്ലാതെ കരയുകയായിരുന്നുവെന്നാണ് താരം പറയുന്നത്. സിനിമാ സെറ്റിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവിനെക്കുറിച്ചും നുസ്രത്ത് സംസാരിക്കുന്നുണ്ട്.

''ഹീറോയുടെ വാനിറ്റി വാന്‍ അഞ്ച് മിനുറ്റ് നേരത്തേക്ക് ഉപയോഗിച്ചോട്ടേ എന്ന് കെഞ്ചിയ സമയമുണ്ട്. അദ്ദേഹം ഇവിടെ ഇല്ലല്ലോ, വാഷ് റൂം ഉപയോഗിച്ചോട്ടേ എന്നു ചോദിച്ചിട്ടുണ്ട്. കാരണം അവരുടേത് എന്റേതിനേക്കാള്‍ നല്ലതായിരുന്നു. പക്ഷെ ഞാന്‍ ആ സമയം പരാതിപ്പെടുകയോ സങ്കടപ്പെട്ടിരിക്കുകയോ ചെയ്തില്ല. ഒരുനാള്‍ ഇതെല്ലാം സ്വാഭാവികമായി തന്നെ എനിക്ക് ലഭിക്കുമെന്ന് ഞാന്‍ സ്വയം പറഞ്ഞു കൊണ്ടിരുന്നു'' എന്നാണ് നുസ്രത്ത് പറയുന്നത്.

Nushrratt Bharuccha says she had to beg to use hero's vanity van and washrooms.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ഫ്രഷ് കട്ട് സമരം; ജനരോഷം ആളുന്നു, പ്രദേശത്ത് നിരോധനാജ്ഞ

എകെ ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; റസൂല്‍ പൂക്കുട്ടി ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; ക്ഷേമപെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

SCROLL FOR NEXT