'ആ മോഹന്‍ലാല്‍ ചിത്രം റീമേക്ക് ചെയ്യണം, കാലങ്ങളായി അമലിനോട് കെഞ്ചുകയാണ്'; ആഗ്രഹം പറഞ്ഞ് ഫഹദ് ഫാസില്‍

ഫഹദ് ഫാസില്‍ റെക്കമന്‍റ് ചെയ്യുന്ന അഞ്ച് സിനിമകള്‍
Mohanlal Fahadh Faasil
Mohanlal, Fahadh Faasilഫയല്‍
Updated on
1 min read

ഒരിക്കല്‍ മലയാളത്തിന്റെ മാത്രം സ്വകാര്യ അഹങ്കാരമായിരുന്ന ഫഹദ് ഫാസില്‍ ഇന്ന് പാന്‍ ഇന്ത്യന്‍ താരമാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം കയ്യടി നേടുന്നു. അധികം വൈകാതെ ബോളിവുഡിലും ഫഹദിന്റെ എന്‍ട്രിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തിലെന്നത് പോലെ തന്നെ തമിഴിലും ഫഹദ് ഇന്ന് സജീവമാണ്. പുതിയ തമിഴ് ചിത്രം മാരീസന്‍ റിലീസ് കാത്തു നില്‍ക്കുകയാണ്.

Mohanlal Fahadh Faasil
ഒരു കൊല്ലമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നില്ല; രണ്ട് വര്‍ഷം കഴിഞ്ഞാല്‍ എന്നെ കിട്ടാന്‍ ഇ-മെയില്‍ മാത്രം: ഫഹദ് ഫാസില്‍

തന്നെ തേടി നിരവധി സിനിമകള്‍ എത്തുമ്പോഴും ഒരു സിനിമയുടെ റീമേക്ക് ഫഹദിന്റെ മനസിലൊരു സ്വപ്‌നമായി ഇപ്പോഴുമുണ്ട്. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഫാസില്‍ താന്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന സിനിമയെക്കുറിച്ച് സംസാരിക്കുന്നത്.

Mohanlal Fahadh Faasil
'തമിഴിൽ നിന്ന് ഇതുപോലെയുള്ള സിനിമകൾ വന്നാൽ, ഞാൻ‌ അതിനു വേണ്ടി മരിക്കും'; മാരീസനെക്കുറിച്ച് ഫഹദ്

അഭിമുഖത്തിനിടെ ഫഹദിനോട് അഞ്ച് സിനിമകള്‍ റെക്കമന്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ ചിത്രങ്ങളില്‍ ഒന്ന് മോഹന്‍ലാല്‍-പദ്മരാജന്‍ കൂട്ടുകെട്ടില്‍ പിറന്ന സീസണ്‍ ആണ്. ഏറെ കാലമായി സീസണ്‍ റീമേക്ക് ചെയ്യാന്‍ താന്‍ അമല്‍ നീരദിനോട് കെഞ്ചുകയാണെന്നും ഫഹദ് പറയുന്നുണ്ട്. അമല്‍ നീരദ് സീസണ്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് അവതാരകന്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് ഫഹദ് തന്റെ ആഗ്രഹവും പങ്കിട്ടത്.

ഫഹദിന്റെ റെക്കമേന്റഷന്‍ പട്ടികയിലെ മറ്റ് സിനിമകള്‍ ഹൃഷികേശ് മുഖര്‍ജിയുടെ മിലി, മഹേന്ദ്രന്‍ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം ജോണി, ഇറ്റാലിയന്‍ ചിത്രം മലേന, എല്‍ പോസ്റ്റീനോ എന്നിവയാണ്. മൈക്കിള്‍ റാഡ്‌ഫോര്‍ഡ് സംവിധാനം ചെയ്ത എല്‍ പോസ്റ്റീനോ ഏത് കാലത്തേക്കും നാട്ടിലേക്കും മാറ്റിയാലും വികാരങ്ങള്‍ മാറ്റം സംഭവിക്കില്ലെന്നാണ് ഫഹദ് പറയുന്നത്.

യുഎസിലായിരുന്ന സമയത്താണ് താന്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ കണ്ടിരുന്നതെന്നാണ് ഫഹദ് പറയുന്നത്. ഫിലോസഫി പഠിച്ചിരുന്ന കാലത്ത്, ഒരുപാട് സമയവും പുസ്തകങ്ങളും സിനിമകളും ലഭ്യമായിരുന്നു. ആ എഴെട്ട് വര്‍ഷം ഭ്രാന്തമായിരുന്നു. ദിവസവും മൂന്ന് സിനിമ കാണുമായിരുന്നു. ഇന്ന് ഒരു സിനിമ കാണാന്‍ കഷ്ടപ്പെടുകയാണെന്നും ഫഹദ് ഫാസില്‍ പറയുന്നു.

Summary

Fahadh Faasil wishes to remake this Mohanlal movie. he is begging to Amal Neerad for it.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com