ചിത്രം/ ഫെയ്സ്ബുക്ക് 
Entertainment

‘അസഭ്യം തേൻ പൂശി എടുത്ത് കാണിച്ചാൽ മധുരിക്കില്ല‘- ഫ്രീഡം@മിഡ്‌നൈറ്റ് എന്ന കോപ്രായം; വിയോജനക്കുറിപ്പ്

‘അസഭ്യം തേൻ പൂശി എടുത്ത് കാണിച്ചാൽ മധുരിക്കില്ല‘- ഫ്രീഡം@മിഡ്‌നൈറ്റ് എന്ന കോപ്രായം; വിയോജനക്കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ടി അനുപമ പരമേശ്വരനെ കേന്ദ്ര കഥാപാത്രമാക്കി ആർജെ ഷാൻ സംവിധാനം ചെയ്ത ‘ഫ്രീഡം അറ്റ് മിഡ്നൈറ്റ്‘  ഹ്രസ്വചിത്രം വലിയ ചർച്ചയായി മാറിയിരുന്നു. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ പലരും രം​ഗത്തു വന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെ കടുത്ത വിമർശനം കുറിച്ചിരിക്കുകയാണ് നടിയും സാമൂഹിക പ്രവർത്തകയുമായ രേവതി സമ്പത്ത്. ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് രേവതി ചിത്രത്തിനെതിരെ കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചത്.  

ഹ്രസ്വചിത്രത്തിലെ ചില സംഭാഷണങ്ങളും സ്ത്രീ വിരുദ്ധതയുമാണ് വിമർശനത്തിനാധാരം. എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക്  ഇറക്കുന്നതെന്ന് രേവതി കുറിപ്പിൽ ചോ​ദിക്കുന്നു.  അസഭ്യം തേൻ പൂശി എടുത്ത് കാണിച്ചാൽ മധുരിക്കില്ല, അസഭ്യം, അസഭ്യം തന്നെയാണെന്നും രേവതി പറയുന്നു.

വിവേചനങ്ങളും, വിരുദ്ധമായ രീതികളും ഇല്ലാത്ത ഒരു സിനിമ മേഖല എന്ന തരത്തിലേക്ക് മാറ്റങ്ങളുണ്ടാകുന്ന സമയമാണിത്. അതിന്റെ അളവ് കൂട്ടാൻ ഒരു പറ്റം മനുഷ്യർ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ആർജെ ഷാനിനെ പോലുള്ളവർ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകൾ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടതെന്നും അവർ കുറിപ്പിൽ പറയുന്നു.

കുറിപ്പിന്റെ പൂർണ രൂപം

ഫ്രീഡം@മിഡ്‌നൈറ്റ് എന്നൊരു കോപ്രായം കണ്ടു

എന്തൊരു വിരോധാഭാസമാണ് ഇങ്ങനെ ആഘോഷമാക്കി മുഖ്യധാരയിലേക്ക്  ഇറക്കുന്നത്. അല്ലെങ്കിൽ തന്നെ സ്ത്രീകളെയും ഫെമിനിസത്തെയുമൊക്കെ ഇവിടെ അങ്ങേയറ്റം ഇൻസൾട്ട് ചെയ്തുള്ള കൂമ്പാര കണക്കിന് സിനിമകൾ ചവറുപോലെ ഉണ്ട്. അതൊന്നും പോരാത്തതുകൊണ്ട്  കുറെ സൂപ്പർസ്റ്റാറുകളും അതുപോലെ സ്ത്രീവിരുദ്ധതയിൽ phD എടുത്ത കുറെ തിരക്കഥാകൃത്തുക്കളും, സംവിധായകന്മാരും സംഭാവന ചെയ്ത സിനിമകൾ സമൂഹത്തിലെ ഓരോ  മനുഷ്യരിലും പടർത്തിയ വിഷം ചെറുതൊന്നുമല്ല. നിരന്തരം തുറന്നുള്ള സംഭാഷണങ്ങളും ചർച്ചകളും പ്രവൃത്തികളും കലയുമൊക്കെ വഴിയാണ് മാറ്റങ്ങൾ കൊണ്ടുവന്നുകൊണ്ടിരിക്കുന്നത്. സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ, നാം കൺമുമ്പിൽ കണ്ടുകൊണ്ടിരിക്കുകയാണ്. വിവേചനങ്ങളും, വിരുദ്ധമായ രീതികളും ഇല്ലാത്ത ഒരു സിനിമ മേഖല എന്ന തരത്തിലേക്ക് മാറ്റങ്ങളുണ്ടാകുന്ന സമയമാണിത്. അതിന്റെ അളവ് കൂട്ടാൻ ഒരു പറ്റം മനുഷ്യർ അഹോരാത്രം ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ആർജെ.ഷാനിനെ പോലുള്ളവർ സമൂഹത്തിന് കലയിലൂടെ വീണ്ടും തെറ്റിദ്ധാരണകൾ ഉണ്ടാക്കികൊടുക്കുകയല്ല വേണ്ടത്. അസഭ്യം തേൻ പൂശി എടുത്ത് കാണിച്ചാൽ മധുരിക്കില്ല, അസഭ്യം,അസഭ്യം തന്നെയാണ്.
1." ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനെയല്ല,  ആദ്യം ഒന്നും മൈൻഡ് ചെയ്യിലായിരിക്കും,  സ്വന്തമാക്കി എന്ന് ഉറപ്പായാൽ ഉണ്ടല്ലോ നിങ്ങളെക്കാളും നൂറിരട്ടി സ്നേഹിക്കും".
ആർ.ജെ.ഷാനെ, ഞാൻ ഒരു സ്ത്രീയാണ്. എനിക്ക് അറിയാവുന്ന ഒത്തിരി സ്ത്രീകൾ വേറെയുണ്ട്. നമ്മളാരും ഇങ്ങനെ അല്ല, ഇങ്ങനെ ആരും ആകരുത് എന്നൊരു വാസ്തവവും മറുഭാഗത്ത് ഉണ്ട്. എന്തടിസ്ഥാനത്തിലാണ് "ചന്ദ്രയിലൂടെ" മുഴുവൻ സ്ത്രീ സമൂഹത്തിന്റെ സ്വാഭാവഗുണം നിങ്ങൾക്ക് തോന്നുന്ന രീതിയിൽ അടിച്ചേൽപ്പിക്കാൻ സിനിമയിലൂടെ ശ്രമിക്കുന്നത്?
2. "മത്ത് പിടിക്കാൻ തോന്നുന്നുണ്ടോ മിസ്റ്റർ ദാസ്"
പച്ചയ്ക്ക് വൃത്തികേടും ചതിയും കാണിച്ച ദാസിന്റെ അടുത്ത് സെഡക്ഷന്  തയ്യാറാകുന്ന "ചന്ദ്ര" അടിമത്തത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ആ സീനിന്റെ ബി.ജി.എം ആണ് അങ്ങേയറ്റം അരോചകം.
3. "പെണ്ണിന്റെ പ്രായവും വീര്യവും തമ്മിൽ ഒരു ബന്ധവുമില്ല, ഒരു വൈനും -വൈഫും കമ്പാരിസൺ ".
ഈ ഡയലോഗ് പറയുന്ന ചന്ദ്ര തന്നെയാണ് സ്വയം അവരൊരു വോഡ്കപോലെയാണെന്ന് പറയുന്നത്. എന്തോരു വൃത്തികേടാണ് ഷാനെ. പെണ്ണ് പെണ്ണാണെന്ന് നിങ്ങളൊക്കെ ഇനിയെന്നാണ് പറഞ്ഞു പഠിക്കുന്നത്.
അതോ, വോഡ്ക -വൈഫ് കമ്പാരിസൺ ആകാമെന്നാണോ?
4. "താൻ നോ പറയുമ്പോൾ ഞാൻ അതുകേൾക്കണതേ, its because I respect you, its because I love you"
നാൾ ഇന്നോളം ചന്ദ്ര അനുഭവിച്ച പീഡനങ്ങളുടെ അർത്ഥമാണോ റെസ്പെക്റ്റ് അഥവാ ലവ്വ് . ഈ കഥ എഴുതിയ തിരക്കഥാകൃത്ത് എന്ന നിലയിൽ ഷാൻ റെസ്പെക്ട് എന്ന വാക്കിന്റെ തലങ്ങൾ പഠിക്കേണ്ടിയിരിക്കുന്നു.
5."വാട്ട്സ് മൈ ഫേവറൈറ്റ് പൊസിഷൻ "? 
ചന്ദ്രയെ എത്രത്തോളം മനസ്സിലാക്കിയിരിക്കുന്നു എന്നറിയാൻ ദാസിനോട് ചോദിച്ച ചോദ്യമാണിത്. ഒരു വ്യക്തി എന്ന നിലയിൽ ചന്ദ്ര ഒരു കച്ചവട വസ്തുവിന്റെയത്രയും സ്വയം ചുരുങ്ങുന്ന സീനാണത്. ലൈംഗികസ്വാതന്ത്ര്യമതിൽ  ചർച്ചയാകുന്നത് അല്ല വിഷയം. ഒരു വ്യക്തി എന്ന നിലയിൽ സ്ത്രീകൾക്ക് സ്വയം അടയാളപ്പെടുത്താൻ ശാരീരികമായ കാര്യങ്ങളിൽ മാത്രം ചുരുക്കാൻ ശ്രമിക്കുന്ന ആ പ്രവണതയാണ് സീനിലെ കുഴപ്പം. അതും വല്ലാത്തൊരു സെക്ഷ്വൽ ഫ്രീഡം ആണ് വിഷയം. മറ്റേതൊരു കാര്യത്തിലുമുള്ള സ്വാതന്ത്ര്യവും പ്രാഥമികമായി പറയാത്ത ചന്ദ്ര സെക്ഷ്വൽ ഫ്രീഡം മാത്രം ഒരു പ്രമേയമായി ദാസിനു മുന്നിൽ അവതരിപ്പിക്കുമ്പോൾ സ്ത്രീവിരുദ്ധത എന്നല്ലാതെ മറ്റൊന്നും അവിടെ കാണാനാകുന്നില്ല. ഇനിയിപ്പോ സെക്ഷ്വൽ ഫ്രീഡം ആണെങ്കിൽ പോലും ദാസിന്റെ  കയ്യിൽ നിന്ന് ഇരന്നുവാങ്ങുന്ന പോലെ ആയിപ്പോയി.
6. "ഹോസ്റ്റലിൽ വച്ച് എന്നെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാൻ എന്തൊക്കെ ചെയ്തിട്ടുണ്ട്"
നീ എന്താ ഇട്ടിരിക്കുന്നത്, കളർ എന്താ,  അഴിക്കോ, ചെയ്യോ, എന്നൊക്കെ ചോദിക്കുന്ന ഞരമ്പന്മാരെ ചന്ദ്രയെപ്പോലെ ശബ്ദം ഉയർത്തുന്ന സ്ത്രീ എങ്ങനെ ജീവിതത്തിൽ അക്‌സെപ്റ്റ് ചെയ്തു? 
അതും 8 വർഷം. അന്നങ്ങനെ പെരുമാറിയ ഒരുത്തന്റെ കയ്യിൽ നിന്നും ചന്ദ്ര എട്ടു കൊല്ലതിനപ്പുറം എന്താണ് കൂടുതൽ പ്രതീക്ഷിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.
7. "തന്റെയാ വൈഫ് കുറച്ചൊക്കെ ഒന്ന് പോസസീവ് ആയിക്കൂടെ, ഭർത്താക്കന്മാർ കുറചൊക്കെ പൊസ്സസ്സീവ് ആകുന്നത് ഭാര്യമാർക്ക് ഇഷ്ടമാണ് "
എന്തിനാ ഫെമിനിസം, ഈക്വാലിറ്റി മതി എന്ന് പറഞ്ഞ,പോലായല്ലോ മിസ്റ്റർ ഷാനെ.
8. "എല്ലാ പെണ്ണിന്റെ ഉള്ളിലും ഒരു പെൺകുട്ടി ഉണ്ട് ദാസ്. ആരുടെയൊക്കെയോ കെയറും,അറ്റെൻഷനും, പാമ്പറിങ്ങുമൊക്കെ  ആഗ്രഹിക്കുന്ന പെൺകുട്ടി."
ഷാനിന് തോന്നുന്ന അർത്ഥനിർണ്ണയം അല്ല സ്ത്രീ. കണ്ട കാലം മുതൽ ഈ ക്ലിഷേ ഒട്ടുമിക്ക എല്ലാ സിനിമകളിലും കാണാം. ഇതുവരെയും ഇതൊന്നും നിർത്താറായില്ലേ ആശാനേ. സ്ത്രീ എന്നുവെച്ചാൽ കെയറും അറ്റെൻഷനും സെക്സും ഒക്കെ മാത്രമേ നിങ്ങൾക്കൊക്കെ ആശയമായി ഉള്ളുവോ? വി ആർ മോർ ദാൻ ദാറ്റ്‌. വല്ലവന്റെയും അറ്റെൻഷനും പാമ്പറിങ്ങുമൊന്നുമല്ല നമ്മുടെ ജീവിതലക്ഷ്യം.
9. "അവളോടുള്ള ആക്രാന്തം എന്റെ പുറത്തു കാണിക്കുന്നു"
ഇതേ വാക്കുകൾ പറയുന്ന ചന്ദ്ര തന്നെ റേപ്പിൽ സ്നേഹം മിക്സ് ചെയ്യുമ്പോൾ സുഖം അനുഭവിക്കുന്നതായും പ്രകടിപ്പിക്കുന്നുണ്ട് മറ്റൊരു സീനിൽ. മറൈറ്റൽ റേപ്പ് കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന സീൻ.
10."Fuck you ബാഡ് ലാംഗ്വേജ്"
ഫക്ക് യൂ എന്ന് ദാസിന്റെ മുഖത്തു നോക്കി പറഞ്ഞിട്ട് പോകാതെ അടിമത്തം സഹിക്കുന്നത്ര ബാഡ് അല്ല എന്തായാലും. 
 എല്ലാം കഴിഞ്ഞ് ചന്ദ്ര വീണ്ടും തിരികെ പോകുന്നത് അടുക്കളയിലേക്കാണ്. പോടാ മൈരേ എന്നുപറഞ്ഞ് തലയുയർത്തി അഭിമാനത്തോടെ പോകുന്ന ചന്ദ്രയെ എന്ന്  കാണാൻ കഴിയും ഷാൻ??
"ഞങ്ങളെ ചിന്തിപ്പിച്ച ദൈവത്തിന്" 
എന്ന് തുടക്കത്തിൽ എഴുതി കാണിക്കുമ്പോൾ, ആ ദൈവത്തിനുള്ള സ്ത്രീവിരുദ്ധത പോലും ഉടച്ചു കളയേണ്ട സമയത്താണ് കലയെ ഇതുപോലെ മനുഷ്യരിലേക്ക് തെറ്റിദ്ധാരണ പരത്തുന്നപോലെ കേവലമൊരു വസ്തുവാക്കി കൊല്ലുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഓടുന്ന ട്രെയിനില്‍ നിന്ന് യാത്രക്കാരിയെ തള്ളിയിട്ടു; ആക്രമണം മദ്യലഹരിയില്‍, യുവതിയുടെ നില ഗുരുതരം

അമിത വേ​ഗതയിലെത്തിയ ടെംപോ ട്രാവലർ ട്രക്കിലേക്ക് ഇടിച്ചു കയറി; രാജസ്ഥാനിൽ 18 പേർ മരിച്ചു

തുടരെ 2 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ തിരിച്ചു വരവ്; ഭീഷണി ഉയര്‍ത്തി ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍

കുട്ടിക്കാനത്ത് വിനോദ സഞ്ചാരി കയത്തിൽ വീണ് മരിച്ചു; ഒപ്പമുള്ള സുഹൃത്ത് വാഹനവുമായി കടന്നുകളഞ്ഞു

ലോലനെ സൃഷ്ടിച്ച പ്രതിഭ; കാര്‍ട്ടൂണിസ്റ്റ് ചെല്ലന്‍ അന്തരിച്ചു

SCROLL FOR NEXT