ഫോട്ടോ: ഫെയ്സ്ബുക്ക് 
Entertainment

വെബ് സീരിസിലെ അശ്ലീല രം​ഗങ്ങൾ; 'ഏക്താ കപൂർ യുവാക്കളുടെ മനസ്സ് മലിനമാക്കുന്നു', രൂക്ഷവിമർശനവുമായി സുപ്രീംകോടതി

സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന കേസില്‍ ഏക്തയ്ക്കും അമ്മയ്ക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നിർമാതാവ് ഏക്താ കപൂറിന് എതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ഏക്ത രാജ്യത്തെ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുകയാണ് എന്നാണ് കോടതി ആരോപിച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോമില്‍ പുറത്തിറങ്ങിയ വെബ് സീരീസായ 'XXX' ലെ അശ്ലീല ദൃശ്യങ്ങളെ ചൂണ്ടിക്കാട്ടിയാണ് വിമർശനം. 

"നിങ്ങൾ ഈ രാജ്യത്തെ യുവതലമുറയുടെ മനസ്സിനെ മലിനമാക്കുകയാണ്. അത് എല്ലാവർക്കും ലഭ്യമാകുന്ന വെബ് സീരിസാണ്. ഒടിടി കണ്ടന്‍റ് എല്ലാവർക്കും ലഭ്യമാണ്. ഇതിനെതിരെ എന്തെങ്കിലും ചെയ്യണം. ജനങ്ങൾക്ക് എന്താണ് നിങ്ങൾ നൽകുന്നത്?- ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു. ഒടിടി പ്ലാറ്റ്‌ഫോമായ എഎൽടി ബാലാജിയിൽ സംപ്രേഷണം ചെയ്ത വെബ് സീരീസിൽ സൈനികരെ അപമാനിക്കുകയും അവരുടെ കുടുംബങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന കേസില്‍ ഏക്തയ്ക്കും അമ്മയ്ക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. 

ഏക്താ കപൂറിനും വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയാണ് ഹാജരായത്. പാറ്റ്‌ന ഹൈക്കോടതിയിൽ ആറസ്റ്റ് വാറണ്ടിനെതിരെ ഹർജി സമർപ്പിച്ചിട്ടുണ്ടെന്നും എന്നാൽ വിഷയം ഹൈക്കോടതി ഉടന്‍ വാദം കേൾക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും, അതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചത് എന്നുമായിരുന്നു അദ്ദേഹം കോടതിയിൽ പറഞ്ഞത്. 

സമാനമായ കേസിൽ സുപ്രീം കോടതി നേരത്തെ എക്താ കപൂറിന് അനുകൂലമായ തീരുമാനം എടുത്തിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടാനും കോടതി മറന്നില്ല. "നിങ്ങൾ ഈ കോടതിയിലേക്ക് വരുമ്പോഴെല്ലാം ഞങ്ങൾ നിങ്ങള്‍ക്ക് അനുകൂലമാകണമെന്നില്ല. ഇത്തരമൊരു ഹർജി ഫയൽ ചെയ്യുന്നതിന് ഞങ്ങൾ നിങ്ങളുടെ മേൽ കോടതി ചിലവ് ചുമത്തുകയാണ് വേണ്ടത്". നല്ല ഫീസ് കൊടുത്ത് വക്കീലിനെ വയ്ക്കാന്‍ കഴിയുന്നവര്‍ക്ക് വേണ്ടി എന്നും കോടതി നില്‍ക്കണമെന്നില്ലെന്ന് നിങ്ങളുടെ കക്ഷിയെ അറിയിക്കണമെന്നും കോടതി എക്തയ്ക്കായി ഹാജറായ മുകുൾ റോത്തഗിയോട് പറഞ്ഞു. ഞങ്ങൾക്ക് ഇതിലും പ്രധാന്യമുള്ള വിഷയങ്ങളുണ്ടെന്ന് സുപ്രീംകോടതി ബെഞ്ച് അറിയിച്ചു. സുപ്രീം കോടതി ഹര്‍ജി മാറ്റിവച്ചിരിക്കുകയാണ്. അതേ സമയം ഹൈക്കോടതിയിൽ എക്ത നല്‍കിയ ഹര്‍ജിയുടെ  സ്ഥിതി അറിയാൻ പ്രാദേശിക അഭിഭാഷകനെ നിയോഗിച്ചിട്ടുണ്ട്. 

XXX വെബ് സീരിസിന്‍റെ സീസണ്‍ 2ല്‍ ഒരു സൈനികന്‍റെ ഭാര്യയുമായി ബന്ധപ്പെട്ട അശ്ലീല രംഗങ്ങള്‍ അവതരിപ്പിച്ചതാണ് കേസിന് ആധാരമായത്. മുൻ സൈനികനായ ശംഭുകുമാറാണ് വെബ് സീരീസിനെതിരെ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ബിഹാറിലെ ബെഗുസരായ് വിചാരണ കോടതി ഏക്തയ്ക്കും അമ്മയ്ക്കുമെതികെ വാറണ്ട് പുറപ്പെടുവിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

300 എത്തിയില്ല; ഷഫാലി, ദീപ്തി, സ്മൃതി, റിച്ച തിളങ്ങി; മികച്ച സ്കോറുയർത്തി ഇന്ത്യ

ടെസ്റ്റിന് ഒരുങ്ങണം; കുല്‍ദീപ് യാദവിനെ ടി20 ടീമില്‍ നിന്നു ഒഴിവാക്കി

അഷ്ടമിരോഹിണി വള്ളസദ്യയില്‍ ആചാരലംഘനം ഉണ്ടായി, പരിഹാരക്രിയ പൂര്‍ത്തിയാക്കാന്‍ തീരുമാനം

സ്മൃതി എഴുതി പുതു ചരിത്രം! റെക്കോര്‍ഡില്‍ മിതാലിയെ പിന്തള്ളി

പത്തനംതിട്ടയിലെ മൂന്ന് താലൂക്കുകള്‍ക്ക് നാളെ അവധി, പൊതുപരീക്ഷകള്‍ക്ക് ബാധകമല്ല

SCROLL FOR NEXT