ഒമര്‍ലുലു, പ്രണവ് മോഹന്‍ലാൽ 
Entertainment

'ബാബുവിന്റെ കഥ സിനിമയാക്കുന്നു, പ്രണവ് മോഹൻലാൽ നായകൻ'; വാസ്തവം വെളിപ്പെടുത്തി ഒമര്‍ ലുലു 

ബാബുവിന്റെ കഥ ഒമര്‍ സിനിമയാക്കുന്നെന്നും സിനിമയിൽ പ്രണവ് നായകനാകുമെന്നും പ്രചരിച്ചതോടെയാണ് പ്രതികരണം

Author : സമകാലിക മലയാളം ഡെസ്ക്

മലമ്പുഴയിലെ ചെറാട് മലയിലെ പാറയിടുക്കിൽ 43 മണിക്കൂറിലേറെ കുടുങ്ങിപ്പോയ ബാബുവിന്റെ ജീവിതം സിനിമയാക്കുന്നില്ലെന്ന് ഒമർ ലുലു. ബാബുവിന്റെ കഥ ഒമര്‍ സിനിമയാക്കുന്നെന്നും സിനിമയിൽ പ്രണവ് മോഹന്‍ലാൽ നായകനാകുമെന്നും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതികരണം. 

പവർസ്റ്റാർ എന്ന സിനിമയുടെയും ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ് ഇപ്പോഴെന്നാണ് പ്രചരിക്കുന്ന വാർത്ത തെറ്റാണെന്നറിയിച്ച് ഒമർ പറഞ്ഞത്. ‘ഇങ്ങനെ ഒരു ട്രോള്‍ പരക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. ഞാന്‍ ഇപ്പോ പവര്‍സ്റ്റാര്‍ എന്ന സിനിമയുടെയും എന്റെ ആദ്യ ബോളിവുഡ് സിനിമ എന്ന സ്വപ്നത്തിന്റെയും പുറകെയാണ്. ബാബുവിന്റെ ജീവിതം സിനിമയെടുക്കുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിട്ട് പോലും ഇല്ല. ബാബുവിന് എല്ലാവിധ നന്മകള്‍ നേരുന്നു’,ഒമർ ഫേസ്ബുക്കിൽ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്‍സ്റ്റഗ്രാം ഐഡി നീക്കം ചെയ്തത് തെളിവ് നശിപ്പിക്കല്‍ അല്ലേ?, ചോദ്യവുമായി കോടതി; അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണം

20 അടി ഉയരത്തില്‍ 3 വയസുകാരി ഷെഡിന്റെ മേല്‍ക്കൂരയില്‍; രക്ഷകനായി നിര്‍മ്മാണ തൊഴിലാളി

ക്ലാസിൽ അതിക്രമിച്ചു കയറി യന്ത്രവാൾ കൊണ്ട് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമം, പെൺകുട്ടി ​ഗുരുതരാവസ്ഥയിൽ; 21 കാരൻ അറസ്റ്റിൽ

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 774 lottery result

തക്കാളി നിറയെ വളരാന്‍ ഉലുവ പ്രയോഗം; കുലകുത്തി കായ്ക്കാന്‍ ഇത് മാത്രം മതി