ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

'പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു, ഡാൻസും കോമഡിയും ഫൈറ്റും മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ല'; ഒമർ ലുലു

'അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു'

Author : സമകാലിക മലയാളം ഡെസ്ക്

റിയലിസ്റ്റിക് സിനിമകൾ കാരണം മലയാള സിനിമ നശിച്ചെന്ന് സംവിധായകൻ ഒമർ ലുലു. പണ്ടത്തെ ലാലേട്ടനെ പോലെ ഡാൻസ് കോമഡി ഫൈറ്റ് റൊമാൻസ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ലെന്നുമാണ് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. അന്യഭാഷയിലെ ആൺപ്പിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു. സൂപ്പർ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡെയ്റ്റിനായി ഓടി വല്ല്യ നഷ്ടങ്ങൾ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയിൽ താഴെയുള്ള ചെറിയ സിനിമയിൽ മുതൽ മുടക്കുയാണ് വേണ്ടത്. തന്റെ ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു. അതുപോലെ കൂടുതൽ പേർ വരണമെന്നും ഒമർ ലുലു പറയുന്നു. 

ഒമർ ലുലുവിന്റെ പോസ്റ്റ് വായിക്കാം

ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റക്ക് എല്ലാസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു.അന്യഭാഷയിലെ ആൺപ്പിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു, ഡാൻസ് കോമഡി ഫൈറ്റ് റൊമാൻസ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ലാ പണ്ടത്തെ 90'sലെ ലാലേട്ടനെ പോലെ.

നിർമ്മാതാകൾ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയിൽ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങൾ ചെയ്യുക.അതും ഫെറ്റ് ഡാൻസ് കോമഡി റൊമാൻസ് ഒക്കെയുള്ള ചിത്രങ്ങൾ അങ്ങനത്തെ പിള്ളരേ കണ്ടെത്തുക,പുതിയ പിള്ളേരുടെ ചിത്രങ്ങളിൽ പണം മുടക്കുക മലയാള സിനിമ വളരട്ടെ.

പുതിയ തലമുറ വരട്ടെ മലയാള സിനിമയിൽ ഈ സൂപ്പർ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡെയ്റ്റിനായി ഓടി വല്ല്യ നഷ്ടങ്ങൾ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയിൽ താഴെയുള്ള ചെറിയ സിനിമയിൽ മുതൽ മുടക്കുക നിർമ്മാതാക്കൾ,അങ്ങനെ കുറെ ചിത്രങ്ങൾ വന്നാൽ സിനിമയിൽ നിന്ന് അല്ലാത്ത കുറെ കുട്ടികൾക്കും സിനിമാ താരങ്ങളുടെ മക്കളും ഒക്കെ അവസരം കിട്ടും.

ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേർ സിനിമയിൽ  സെറ്റായി ഇനിയും ഒരുപാട്‌ പുതിയ കുട്ടികൾ വരട്ടെ മലയാള സിനിമ വളരട്ടെ സിനിമാ മേഖലയിൽ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികൾക്ക് അവസരം കിട്ടട്ടെ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT