വിവേക് ​ഗോപൻ/ ഫേയ്സ്ബുക്ക് 
Entertainment

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി 'ബിജെപി സ്ഥാനാർഥി', വിവേക് ​ഗോപന്റെ ക്യാരക്റ്റർ പോസ്റ്റർ

ചവറ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായാണ് താരം മത്സരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുഖ്യമന്ത്രിയായി മമ്മൂട്ടി എത്തുന്ന വൺ ചിത്രത്തിൽ വിവേക് ​ഗോപനും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി റോഷൻ അലക്സ് എന്ന കഥാപാത്രത്തെയാണ് താരം എത്തുന്നത്. താരത്തിന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടു. തെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് വിവേക് ​ഗോപൻ. ചവറ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായാണ് താരം മത്സരിക്കുന്നത്. 

പൊളിറ്റിക്കല്‍ എന്റര്‍ടെയിനറായി ഒരുങ്ങുന്ന ചിത്രത്തിൽ കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ്  മമ്മൂട്ടി അവതരിപ്പിക്കുന്നത്. സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബോബി-സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. വൻ താരനിരയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വൺ ട്രെയിലർ ശ്രദ്ധ നേടിയിരുന്നു. സമകാലീന കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളും ചിത്രത്തിൽ കടന്നുവരുന്നുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് നിര്‍മ്മാണം. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും. മമ്മൂട്ടിക്കൊപ്പം ജോജു ജോര്‍ജ്, നിമിഷാ സജയന്‍, മുരളി ​ഗോപി, രഞ്ജിത്ത്, സലിം കുമാര്‍, ബാലചന്ദ്രമേനോന്‍,ശങ്കര്‍ രാമകൃഷ്ണന്‍, മാമുക്കോയ തുടങ്ങിയ വലിയ താരനിരതന്നെയുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഇരമ്പിയാര്‍ത്ത് അതിരപ്പിള്ളി; പ്രവേശനത്തിന് വിലക്ക്; ഈരാറ്റുപേട്ട- വാഗമണ്‍ പാതയില്‍ രാത്രി യാത്രക്ക് നിരോധനം

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍