ആക്ഷൻ ഹീറോ ബിജുവിൽ നിവിൻ പോളി, നിവിനും എബ്രിഡ് ഷൈനും/ ഫെയ്സ്ബുക്ക് 
Entertainment

നിവിൻ പോളിക്കൊപ്പം ആക്ഷൻ ഹീറോ ബിജു 2ൽ അഭിനയിക്കാൻ അവസരം; ഓഡിഷന് തുടക്കം

വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന് അണിയറപ്രവർത്തകർ നേരിട്ടാണ് ഓഡിഷൻ നടത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിഡ് ഷൈനും നിവിൻ പോളിയും ഒന്നിച്ച ആക്ഷൻ ഹീറോ ബിജു വൻ വിജയമായിരുന്നു. ചിത്രത്തിലെ ജൂനിയർ ആർട്ടിസ്റ്റുകളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഒരുങ്ങുകയാണ്. ആദ്യ ഭാ​ഗത്തിലേതു പോലെ കഴിവുറ്റ ജൂനിയർ ആർട്ടിസ്റ്റുകളെ സിനിമയിലേക്ക് കൊണ്ടുവരാനാണ് എബ്രിഡ് ഷൈനിന്റെ ശ്രമം. അതിന്റെ ഭാ​ഗമായി ചിത്രത്തിലേക്ക് ഓഡിഷന് ക്ഷണിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. 

വിവിധ കഥാപാത്രങ്ങൾക്കായി ജൂനിയർ ആർടിസ്റ്റുകളായി അഭിനയിച്ച് പരിചയം ഉള്ളവരിൽ നിന്ന് അണിയറപ്രവർത്തകർ നേരിട്ടാണ് ഓഡിഷൻ നടത്തുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വൈറ്റിലയിൽ നിന്ന് പാലാരിവട്ടം പോകുന്ന ഹൈവേയുടെ സമീപത്തുള്ള, ഗീതാഞ്ജലി ജങ്ഷനിലെ പക്കാ പക്കാ ഫിലിംസിന്റെ ഓഫിസിലാണ് ഓഡിഷൻ നടന്നു വരുന്നത്.

നാടകപ്രവർത്തകരും മിമിക്രി കലാകാരന്മാരും ഉൾപ്പെടെ നിരവധി പേർ ഓഡിഷനിൽ പങ്കെടുക്കുന്നുണ്ട്.  മെയ് 1, 2 ,3 തിയതികളിൽ വീണ്ടും അതേ സ്റ്റുഡിയോയിൽ വച്ച് ഓഡിഷൻ ഉണ്ടായിരിക്കും.  സംവിധായകൻ ഏബ്രിഡ് ഷൈൻ നേരിട്ടാണ് നടീനടന്മാരെ തിരഞ്ഞെടുക്കുന്നത്. 

ഗസറ്റഡ് ഓഫിസർ കഥാപാത്രമാവാൻ 48-55 വയസ്സുള്ള പുരുഷനിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. ഒഴുക്കോടെ ഇംഗ്ലിഷ് സംസാരിക്കാൻ കഴിയുന്നവരായിരിക്കണം. 18-24 വയസ്സ് പ്രായമുള്ള ഫ്രീക്ക് ലുക്കുള്ള ആൺകുട്ടികൾ.  20- 30 വയസ് പ്രായമുള്ള സ്ത്രീകഥാപാത്രങ്ങൾ. 30 നും 4‌0 നും ഇടയിലുള്ള പുരുഷ സ്ത്രീ അഭിനേതാക്കൾ എന്നിവരെയാണ് തേടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'