'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം'; ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി  യൂട്യൂബ്
Entertainment

'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം'; ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി

തിരക്കഥ ഒരുക്കിയിരിക്കുന്നത് നിസാം റാവുത്തര്‍ ആണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സുബീഷ് സുധി നായകനാകുന്ന 'ഒരു ഭാരത സര്‍ക്കാര്‍ ഉത്പന്നം' എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കി. ടി വി രഞ്ജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക. ഭവാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രഞ്ജിത് ജഗന്നാഥന്‍, ടി വി കൃഷ്ണന്‍ തുരുത്തി, രഘുനാഥന്‍ കെ സി എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

തിരക്കഥ ഒരുക്കിയിരിക്കുന്നത് നിസാം റാവുത്തര്‍ ആണ്. അജു വര്‍ഗീസ്, ഗൗരി ജി കിഷന്‍, ദര്‍ശന എസ് നായര്‍, ജാഫര്‍ ഇടുക്കി, വിനീത് വാസുദേവന്‍, ലാല്‍ ജോസ്, ഗോകുലന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അന്‍സാര്‍ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ് വര്‍മ്മ ക്രിയേറ്റീവ് ഡയറക്ടര്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നാഗരാജ്, എഡിറ്റര്‍ ജിതിന്‍ ടി കെ, സംഗീതം അജ്മല്‍ ഹസ്ബുള്ള, മേക്കപ്പ് റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, ആര്‍ട്ട് ഷാജി മുകുന്ദ്

ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍, നിതിന്‍ എം എസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍ രാമഭദ്രന്‍ ബി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിനോദ് വേണുഗോപാല്‍, സ്റ്റില്‍സ് അജി മസ്‌കറ്റ്, ഡിസൈന്‍ യെല്ലൊ ടൂത്ത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

'തിരുവനന്തപുരത്തിന്റെ ആത്മാവിനെ കൊന്ന് നെയ്യാറില്‍ സ്മാരകം പണിയരുത്'; മൃഗശാല മാറ്റാനുള്ള നീക്കം എതിര്‍ത്ത് മുന്‍ ജോയിന്റ് ഡയറക്ടര്‍

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍