പുത്തൻ ഒടിടി റിലീസുകൾ (Latest OTT Releases) ഇൻസ്റ്റ​ഗ്രാം
Entertainment

പൃഥ്വിരാജിന്റെ ഹിന്ദി പടവും സംശയവും; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

പൃഥ്വിരാജ് നായകനായെത്തുന്ന ബോളിവുഡ് ചിത്രം സർസമീനും ഈ ആഴ്ച റിലീസ് ചെയ്യും.

സമകാലിക മലയാളം ഡെസ്ക്

കൈനിറയെ ചിത്രങ്ങളാണ് ഈ വാരം ഒടിടി റിലീസിനെത്തിയിരിക്കുന്നത്. വിനയ് ഫോർട്ടിന്റെ ‘സംശയം’, ഷാഹി കബീറിന്റെ ‘റോന്ത്’ എന്നിവയാണ് ഈ ആഴ്ചയിലെ പ്രധാന ഒടിടി റിലീസുകൾ. ഒപ്പം പൃഥ്വിരാജ് നായകനായെത്തുന്ന ബോളിവുഡ് ചിത്രം സർസമീനും ഈ ആഴ്ച റിലീസ് ചെയ്യും. ഈ ആഴ്ചയിലെ പുതിയ ഒടിടി റിലീസുകൾ നോക്കിയാലോ.

റോന്ത്‌‌

റോന്ത്‌‌

ദിലീഷ് പോത്തന്‍, റോഷന്‍ മാത്യു എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രമാണ് അടുത്തിടെ തിയറ്ററുകളിലെത്തിയ 'റോന്ത്.' ഷാഹി കബീർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം മികച്ച പ്രതികരണമായിരുന്നു നേടിയത്. ജൂലൈ 22 മുതൽ ചിത്രം ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും.

സംശയം‌

സംശയം‌

വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത ചിത്രമാണ് 'സംശയം'. രാജേഷ് രവി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയൊരിക്കുന്നത്. സംശയം ഇപ്പോൾ ഒടിടി റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 24ന് മനോരമ മാക്സിലൂടെ ചിത്രമെത്തും.

മണ്ഡലാ മർഡേഴ്സ്

മണ്ഡലാ മർഡേഴ്സ്

ഗോപി പുത്രൻ സംവിധാനം ചെയ്യുന്ന സീരിസാണ് മണ്ഡലാ മർഡേഴ്സ്. വാണി കപൂർ, സുർവീൻ ചൗള, സാമി ജോനാസ് എന്നിവരാണ് സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. ജൂലൈ 25 ന് നെറ്റ്ഫ്ലിക്സിലൂടെ സീരിസ് സ്ട്രീം ചെയ്തു തുടങ്ങും. മിത്തോളജിക്കൽ ക്രൈം ത്രില്ലർ ആയാണ് സീരിസ് എത്തുക. ആറ് എപ്പിസോഡുകളാണ് സീരിസിലുള്ളത്.

സർസമീൻ

സർസമീൻ

പൃഥ്വിരാജും കജോളും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് സർസമീൻ. നടൻ സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. കയോസി ഇറാനി സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകരിലേക്കെത്തുക. ജൂലൈ 25ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങും.

റംഗീൻ

റംഗീൻ

വിനീത് കുമാർ സിങ്, രാജശ്രീ ദേശ്പാണ്ഡെ എന്നിവർ അഭിനയിക്കുന്ന വെബ് സീരിസാണ് റം​ഗീൻ. ജൂലൈ 25ന് ആമസോൺ പ്രൈം വിഡിയോയിലൂടെ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും.

Latest OTT releases this week (July 21, 2025 to July 27, 2025).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

കെയ്ന്‍ വില്യംസണ്‍ ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

SCROLL FOR NEXT