Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

മിസ് ആക്കല്ലേ..., 'കളങ്കാവ'ലും 'ഭഭബ'യും ഒടിടിയിലെത്തി; പുത്തൻ റിലീസുകൾ

ശോഭിത ധൂലിപാല നായികയായെത്തുന്ന തെലു​ഗു ക്രൈം ത്രില്ലർ ഡ്രാമയാണ് ചീകറ്റിലോ.

സമകാലിക മലയാളം ഡെസ്ക്

ന്യൂഇയർ ആഘോഷങ്ങളുടെ ഹാങ്ഓവർ ഒക്കെ കഴിഞ്ഞ് ജോലി തിരക്കുകളിലേക്ക് മടങ്ങി കഴിഞ്ഞിട്ടുണ്ടാകുമല്ലേ പലരും. ഈ വർഷം ആദ്യം തെന്നിന്ത്യൻ പ്രേക്ഷകർ കാത്തിരുന്ന തിയറ്റർ റിലീസായിരുന്നു ജന നായകൻ. പൊങ്കൽ റിലീസായി ജനുവരി 9​ന് ചിത്രമെത്തും എന്നായിരുന്നു അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. എന്നാൽ സെൻസർ ബോർഡുമായുള്ള പ്രശ്നങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മാറ്റി. എന്നാൽ ഒടിടിയിൽ കൈ നിറയെ ചിത്രങ്ങളാണ് ഈ ആഴ്ച നിങ്ങളെ കാത്തിരിക്കുന്നത്. ഏതൊക്കെയാണ് പുത്തൻ ഒടിടി റിലീസുകളെന്ന് നോക്കിയാലോ.

കളങ്കാവൽ

Kalamkaval

നവാ​ഗതനായ ജിതിൻ കെ ജോസ് മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് കളങ്കാവൽ. വൻ ഹൈപ്പിലാണ് ചിത്രം തിയറ്ററുകളിലെത്തിയതെങ്കിലും വേണ്ടത്ര സ്വീകാര്യത നേടാൻ ചിത്രത്തിനായില്ല. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ എത്തിയിരിക്കുകയാണ്. സോണി ലിവിലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും.

ഭഭബ

Bha Bha Ba

ദിലീപും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ഭഭബ. നവാ​ഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിന് നടി നൂറിൻ ഷെരീഫും ഭർത്താവ് ഫാഹിം സഫറും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. തിയറ്റർ റിലീസിന് പിന്നാലെ നടൻ മോഹൻലാലിനെതിരെയും സൈബർ ആക്രമണം ഉയർന്നിരുന്നു. ചിത്രത്തിന് മികച്ച കളക്ഷനും നേടാനായില്ല. ഇപ്പോഴിതാ ഒടിടിയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. സീ 5 മലയാളത്തിലൂടെ ചിത്രം സ്ട്രീമിങ് തുടങ്ങി.

120 ബഹദൂർ

120 Bahadur

സ്നീഷ് റേസി ഘായ് സംവിധാനം ചെയ്ത ചിത്രമാണ് 120 ബഹദൂർ. ഫർഹാൻ അക്തർ, റാഷി ഖന്ന, സ്പർശ് വാലിയ, വിവൺ ഭതേന, ധൻവീർ സിങ്, ദിഗ്‌വിജയ് പ്രതാപ്, സാഹിബ് വർമ, അങ്കിത് സിവാച്ച് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 1962 നവംബർ 18ന് ലഡാക്കിലെ റെസാങ് ലാ ചുരത്തിൽ നടന്ന വീരോചിതമായ പോരാട്ടമാണ് കഥയുടെ കേന്ദ്രബിന്ദു. അതിശൈത്യമുള്ളതും ദുർഘടവുമായ പ്രദേശത്ത്, ആധുനിക ആയുധങ്ങളോടും വൻതോതിലുള്ള സൈന്യബലത്തോടും കൂടിയ ചൈനീസ് സേനയെയാണ് ഈ 120 സൈനികർ നേരിട്ടത്. രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ച ഈ യഥാർത്ഥ നായകന്മാരുടെ പോരാട്ടത്തിന്റെയും ആത്മസമർപ്പണത്തിന്റെയും തീവ്രമായ കഥയാണ് 120 ബഹദൂർ. ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

ചീകറ്റിലോ

Cheekatilo

ശോഭിത ധൂലിപാല നായികയായെത്തുന്ന തെലു​ഗു ക്രൈം ത്രില്ലർ ഡ്രാമയാണ് ചീകറ്റിലോ. ശരൺ കോപിഷെട്ടി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിശ്വദേവ് രചകൊണ്ട, ചൈതന്യ വിശാൽ ലക്ഷ്മി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഡയറക്ട് ഒടിടി റിലീസ് ആയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. ആമസോൺ പ്രൈം വിഡിയോയിലൂടെ ജനുവരി 23 ന് ചിത്രം സ്ട്രീം ചെയ്യും.

സ്പെയ്സ് ജെൻ: ചന്ദ്രയാൻ

Space Gen – Chandrayaan

നകുൽ മേത്ത, ശ്രിയ ശരൺ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സീരിസ് ആണ് സ്പെയ്സ് ജെൻ ചന്ദ്രയാൻ. ജിയോ ​ഹോട്ട്സ്റ്റാറിലൂടെ ജനുവരി 23 മുതൽ സീരിസ് സ്ട്രീം ചെയ്ത് തുടങ്ങും. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സീരിസ് ഒരുക്കുന്നത്.

Cinema News: Kalamkaval and Bha Bha Ba more OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചര്‍ച്ച ചെയ്യണോ?, അതൊക്കെ അടഞ്ഞ അധ്യായം; ആ പുസ്തകം ആരെങ്കിലും തുറന്നിട്ടുണ്ടെങ്കില്‍ വായിച്ചിട്ട് അടച്ചുവെച്ചോളും'

കലോത്സവം മൂന്നാം ദിനത്തിലേക്ക്; കപ്പിനായി കണ്ണൂരും കോഴിക്കോടും ഇഞ്ചോടിഞ്ച്

അതിവേഗം 1000 റണ്‍സ്; റെക്കോര്‍ഡില്‍ അമന്‍ മൊഖദെ ദക്ഷിണാഫ്രിക്ക ഇതിഹാസത്തിനൊപ്പം

kerala PSC: ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ തസ്തികയിൽ ഒഴിവുകൾ, ഫെബ്രുവരി നാല് വരെ അപേക്ഷിക്കാം

വിസ്മയ കേസ് പ്രതി കിരണ്‍കുമാറിന് മര്‍ദനം, അടിച്ച് താഴെയിട്ട് മൊബൈല്‍ ഫോണ്‍ കവര്‍ന്നു; നാല് പേര്‍ക്കെതിരെ കേസ്

SCROLL FOR NEXT