Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

'റോസ്‌‌‌‌‌‌ലിൻ' അടക്കം നിരവധി ത്രില്ലറുകൾ; ഈ ആഴ്ചയിലെ ഒടിടി റിലീസുകൾ

ഈ ആഴ്ച ഒടിടിയിൽ ത്രില്ലറുകൾ ഉൾപ്പെടെ അടിപൊളി ചിത്രങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഈ വർഷത്തെ രണ്ടാമത്തെ മാസവും തീരുകയാണ്. കണ്ണടച്ചു തുറക്കും മുൻപേ ആണല്ലേ ദിവസങ്ങളും ആഴ്ചകളും മാസങ്ങളുമൊക്കെ കടന്നു പോകുന്നത്. സിനിമകൾ നോക്കുകയാണെങ്കിൽ ഈ മാസം അങ്ങനെ വലിയ ഹിറ്റുകളോ വമ്പൻ റിലീസുകളോ ഒന്നും ഉണ്ടായിരുന്നുമില്ല. ഒട്ടും നിരാശപ്പെടണ്ട. ഈ ആഴ്ച ഒടിടിയിൽ ത്രില്ലറുകൾ ഉൾപ്പെടെ അടിപൊളി ചിത്രങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്. ഒടിടി റിലീസുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ

Secret Stories: Roslin

മീന, വിനീത്, ഹക്കിം ഷാജഹാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സീരിസ് ആണ് സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ. ഗാനരചയിതാവ് വിനായക് ശശികുമാർ സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിനിലൂടെ തിരക്കഥാകൃത്തായി കൂടി അരങ്ങേറ്റം കുറിക്കുകയാണ്. സംവിധായകൻ ജീത്തു ജോസഫ് ആണ് ഷോ റണ്ണർ. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്ത സീരിസ് സെൻട്രൽ അഡ്വർടൈസിങ്ങിന്റെ ബാനറിൽ മാത്യു ജോർജാണ് നിർമിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 27ന് സീരിസ് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബം​ഗാളി, മറാത്തി എന്നീ ഭാഷകളിൽ സീരിസ് സ്ട്രീം ചെയ്യും.

ദ് ബ്ലഫ്

The Bluff

പ്രിയങ്ക ചോപ്രയുടെ ഹോളിവുഡ് ആക്ഷൻ ഡ്രാമയായ ദ് ബ്ലഫ് ഒടിടിയിലെത്തി. ഫ്രാങ്ക് ഇ ഫ്ലവേഴ്‌സ് സംവിധാനം ചെയ്ത ചിത്രത്തിൽ കാൾ അർബനും അഭിനയിക്കുന്നു. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം നിങ്ങൾക്ക് കാണാനാകും. അതിജീവനത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിൽ പ്രിയങ്ക ശക്തമായ ഒരു കഥാപാത്രമായാണ് എത്തുന്നത്.

തടയം

Thadayam

1999 ൽ തമിഴ്നാട്- ആന്ധ്രാപ്രദേശ് അതിർത്തിയിൽ നടന്ന ഞെട്ടിപ്പിക്കുന്ന കൊലപാതകങ്ങളുടെ ഒരു പരമ്പരയാണ് തടയം. നവീൻകുമാർ പളനിവേൽ സംവിധാനം ചെയ്ത ഈ പരമ്പരയിൽ സമുദ്രക്കനി ആണ് പ്രധാന വേഷത്തിലെത്തുന്നത്. നടി ശിവദയാണ് നായിക. സീ 5 തമിഴിലൂടെ ഈ മാസം 27 മുതൽ സ്ട്രീമിങ് ആരംഭിക്കും.

അക്യൂസ്ഡ്

Accused

കൊങ്കണ സെൻ ശർമ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അക്യൂസ്ഡ്. എല്ലാ ബന്ധങ്ങളിലും രഹസ്യങ്ങളുണ്ട്. അവരുടേത് കണ്ടെത്താൻ നിങ്ങൾ തയ്യാറാണോ? എന്ന ടാ​ഗ്‌ലൈനോടെയാണ് ചിത്രമെത്തുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ഈ മാസം 27ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Cinema News: OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രക്ഷാപ്രവര്‍ത്തനം'; ഗണ്‍മാന്‍മാര്‍ക്കെതിരെ വധശ്രമക്കുറ്റം ചുമത്തി എസ്‌ഐടി റിപ്പോര്‍ട്ട്

'വിശ്വഗുരു' എന്ന് അവകാശവാദം, ഒരു പരീക്ഷ പോലും നടത്താനാവുന്നില്ല; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

'മലയാളം ഇനി ട്രൈ ചെയ്യാന്‍ ആഗ്രഹമില്ല; വളരെ ബുദ്ധിമുട്ടുള്ള ഭാഷ'; തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഓപ്പണിങ് സഖ്യം; ഗില്‍- സായ് കൂട്ടുകെട്ട് അവിശ്വസനീയം!'

മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് ശിവകുമാര്‍; ആര്‍ഭാടം ഒഴിവാക്കി സത്യപ്രതിജ്ഞ; ജൂണ്‍ മൂന്നിന് ലോക്ഭവനില്‍

SCROLL FOR NEXT