Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

ഈ ആഴ്ചയും ഒടിടിയിൽ കാഴ്ചകളുടെ പൂരം; 'പ്രതിഛായ' മുതൽ കൊറിയൻ ഡ്രാമ വരെ

രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ശക്തമായ ഫാമിലി ഡ്രാമ മാർച്ച് 26നാണ് തിയറ്ററുകളിലെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

ഈ ആഴ്ചയും നിരവധി സിനിമകളാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. നിവിൻ പോളി ചിത്രം പ്രതിഛായയും ഈ വാരാന്ത്യം ഒടിടിയിലെത്തിയിട്ടുണ്ട്. കൊറിയൻ സീരിസുകൾ ഇഷ്ടപ്പെടുന്നവർക്കായി ഇഫ് വിഷസ് കുഡ് കില്ലും സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. മികച്ച അഭിപ്രായമാണ് സ്ട്രീമിങ് ആരംഭിച്ച് ആദ്യ ​ദിനം തന്നെ ഈ കൊറിയൻ ഡ്രാമയ്ക്ക് ലഭിക്കുന്നത്.

പ്രതിഛായ

Prathichaya

നിവിൻ പോളി, ബാലചന്ദ്ര മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണൻ ബി രചനയും സംവിധാനവും നിർവഹിക്കുന്ന പ്രതിഛായ ഒടിടിയിലെത്തി. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചത്. രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങളുടെ കഥ പറയുന്ന ശക്തമായ ഫാമിലി ഡ്രാമ മാർച്ച് 26നാണ് തിയറ്ററുകളിലെത്തിയത്.

ഹാപ്പി രാജ്

Happy Raj

ജി വി പ്രകാശ് കുമാറിന്റെ ഏറ്റവും പുതിയ ഫാമിലി എന്റർടെയ്‌നറാണ് ഹാപ്പി രാജ്. ആമസോൺ പ്രൈം വിഡിയോയിൽ ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം കാണാനാകും. മരിയ രാജ എലഞ്ചേഴിയൻ സംവിധാനം ചെയ്ത ചിത്രത്തിൽ ശ്രീ ഗൗരി പ്രിയയാണ് നായിക. അബ്ബാസ്, ജോർജ്ജ് മരിയൻ എന്നിവരും മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

ബാൻഡ് മേളം

Band Melam

സതീഷ് ജവ്വാജി സംവിധാനം ചെയ്ത ചിത്രമാണ് ബാൻഡ് മേളം. സീ 5ലൂടെ പ്രേക്ഷകർക്ക് ചിത്രം കാണാനാകും. ഹർഷ് റോഷൻ, ശ്രീദേവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. കഴിഞ്ഞ മാസം 26 നാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

24

24

അനിൽ കപൂറിന്റെ ആക്ഷൻ-സ്പൈ ഡ്രാമ 24 സ്ട്രീമിങ് തുടങ്ങി. ജിയോ ഹോട്ട്സ്റ്റാറിൽ ആണ് സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. അനുപം ഖേർ, മന്ദിര ബേദി, ഷബാന ആസ്മി, നീൽ ഭൂപാലം എന്നിവരും സീരിസിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എട്ട് എപ്പിസോഡുകളാണ് സീരിസിന് ഉള്ളത്.

ഇഫ് വിഷസ് കുഡ് കിൽ

If Wishes Could Kill

കൊറിയൻ ഡ്രാമയായ ഇഫ് വിഷസ് കുഡ് കിൽ ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകർക്ക് കാണാനാകും. ഹിന്ദി ഡബ്ബ് ചെയ്ത പതിപ്പും നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്. എട്ട് എപ്പിസോഡുകളാണ് സീരിസിനുള്ളത്.

Cinema News: OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ല'; രണ്ടാഴ്ചയ്ക്കിടെ ജീവന്‍ നഷ്ടമായത് ആറുപേര്‍ക്ക്; ഒരു സംവിധാനവും ഉണ്ടായില്ല'

കൂടുതല്‍ പേര്‍ക്ക് ഷിഗല്ല; വയനാട്ടില്‍ 13 സ്‌കൂള്‍ക്ക് അവധി; ജാഗ്രത

ലോകകപ്പില്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ? സാധ്യതകള്‍ ഇങ്ങനെ

ഉറക്കം പോയാലും ആരോ​ഗ്യം പോകില്ല, ധൈര്യമായി കളി കാണാം, ശ്രദ്ധിക്കേണ്ടത് ഇത്ര മാത്രം

അർജന്റീനയുടെ മൂന്നാം കിരീടം മുതൽ സമുറായി പ്രതാപം വരെ; ജഴ്സികൾ ഒളിപ്പിക്കുന്ന ചരിത്രപാഠങ്ങൾ

SCROLL FOR NEXT