Latest OTT Releases ഇൻസ്റ്റ​ഗ്രാം
Entertainment

തിയറ്ററുകൾ പൂരപ്പറമ്പാക്കിയ ആ സൂപ്പർ ഹിറ്റുകൾ ഇനി വീട്ടിലിരുന്ന് കാണാം; 'വാഴ 2' വും 'മോഹിനിയാട്ട'വും ഒടിടിയിൽ

നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ആവേശത്തോടെ കാത്തിരുന്ന ചിത്രങ്ങളാണ് ഈ ആഴ്ച ഒടിടിയിൽ നിങ്ങളിലേക്ക് എത്തിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും മികച്ച അഭിപ്രായം നേടിയ രണ്ട് ചിത്രങ്ങളാണ് ഈ വാരാന്ത്യം നിങ്ങളിലേക്കെത്തിയിരിക്കുന്നത്. വാഴ 2, മോഹിനിയാട്ടം എന്നീ ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ സ്ട്രീം ചെയ്യുന്നത്. ആ വാരാന്ത്യമെത്തിയ ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കിയാലോ.

മോഹിനിയാട്ടം

Mohiniyattam

സൈജു കുറുപ്പിനെ നായകനാക്കി കൃഷ്‌ണദാസ് മുരളി രചനയും സംവിധാനം നിര്‍വഹിച്ച 'മോഹിനിയാട്ടം' ഒടിടിയിലെത്തി. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം കാണാനാകും. ഡാര്‍ക്ക് ഹ്യൂമറില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ സൈജു കുറുപ്പിനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, ജഗദീഷ്, വിനയ് ഫോർട്ട്‌, ബേബി ജീൻ, കലാരഞ്ജിനി, ശ്രീജ രവി, അഭിറാം രാധാകൃഷ്ണൻ, സ്വാതി ദാസ് പ്രഭു, ദിവ്യ നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, ജിനിൽ, ജിവിൻ, സന്തോഷ്‌ ഗുരുവായൂർ, നിസ്‌താർ സേട്ട് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

വാഴ 2

Vaazha 2

മലയാള സിനിമയിൽ പുതുചരിത്രം രചിച്ച വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസും ഒടിടിയിലെത്തിയിരിക്കുകയാണ്. ബോക്സ് ഓഫീസിൽ വിജയക്കുതിപ്പ് തുടരുന്ന ചിത്രം, വേൾഡ് വൈഡ് കളക്ഷനായി 200 കോടിയിലധികം രൂപ നേടിയിരുന്നു. നവാ​ഗതനായ സവിൻ സാ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം കാണാം.

സിറ്റാഡൽ സീസൺ 2

Citadel Season 2

ആരാധകർ ഏറെ കാത്തിരുന്ന സിറ്റാഡൽ സീസൺ 2 ഒടിടിയിലെത്തിയിരിക്കുകയാണ്. ഏഴ് എപ്പിസോഡുകളാണുള്ളത്. ആമസോൺ പ്രൈം വിഡിയോയിലൂടെയാണ് ചിത്രമെത്തുക. റിച്ചാർഡ് മാഡൻ, പ്രിയങ്ക ചോപ്ര ജോനാസ്, സ്റ്റാൻലി ടുച്ചി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയിരിക്കുന്നത്.

ഡക്കോയ്റ്റ്: എ ലവ് സ്റ്റോറി

Dacoit: A Love Story

അദിവി ശേഷും മൃണാൽ ഠാക്കൂറും ആദ്യമായി ഒന്നിക്കുന്ന'ഡക്കോയ്റ്റ്: എ ലവ് സ്റ്റോറി' പ്രണയവും വഞ്ചനയും പ്രതികാരവും പ്രമേയമാകുന്ന ഒരു ഗ്രിറ്റി ആക്ഷൻ ഡ്രാമയാണ്. ഷാനിൽ ഡിയോ സംവിധാനം ചെയ്ത ഈ ചിത്രം ജീവിതത്തിൽ ചതിക്കപ്പെട്ട ഒരു മനുഷ്യൻ തന്റെ നഷ്ടപ്പെട്ട പ്രണയത്തിനും ആത്മസംതൃപ്തിക്കുമായി നടത്തുന്ന തീക്ഷ്ണമായ പോരാട്ടമാണ് ദൃശ്യാവിഷ്കരിക്കുന്നത്. ആമസോൺ പ്രൈം വിഡിയോയിലൂടെ സ്ട്രീമിങ് ആരംഭിച്ചു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും.

ഓ ബട്ടർഫ്ലൈ

Oh Butterfly

വിജയ് രംഗനാഥൻ സംവിധാനം ചെയ്ത തമിഴ് മിസ്റ്ററി ത്രില്ലറാണിത്. വിജനമായ ഒരു മലമ്പ്രദേശത്തെ വീട്ടിലേക്ക് അവധിക്കാലം ആഘോഷിക്കാനെത്തുന്ന ദമ്പതികൾക്കിടയിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. നിഗൂഢമായ രഹസ്യങ്ങൾ ഓരോന്നായി പുറത്തുവരുന്നതും തുടർന്നുണ്ടാകുന്ന പിരിമുറുക്കങ്ങളുമാണ് ചിത്രം ദൃശ്യവൽക്കരിക്കുന്നത്. നിവേദിത സതീഷ്, സിബി ഭുവന ചന്ദ്രൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം സൺ നെസ്റ്റിലൂടെ സ്ട്രീമിങ് തുടങ്ങി.

Cinema News: OTT Releases this week.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'CR 7 റോക്‌സ്', ഇരട്ട ഗോളുമായി റോണോ; ഉസ്‌ബെക്കിനെ തകര്‍ത്ത് പറങ്കിപ്പട

റെക്കോര്‍ഡ് നേട്ടവുമായി 'CR 7', ഇംഗ്ലണ്ടിനെ തളച്ച് ഘാന, വീര്യം കുറഞ്ഞ മദ്യത്തിലെ നിലപാട് അറിയാം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

കൊച്ചിയില്‍ അര കിലോമീറ്റര്‍ റെയില്‍ പാളം അടിച്ചുമാറ്റി; മുറിച്ചു കടത്തിയതെന്ന് സംശയം

എതിര്‍പ്പുകള്‍ക്ക് കീഴ്‌പ്പെടുമോ?; വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവില്‍ സര്‍ക്കാര്‍ നിലപാട് ഇന്നറിയാം

'നടക്കാനുള്ള അവകാശം മൗലികാവകാശം'; നടപ്പാതകളില്‍ കിയോസ്‌ക് പാടില്ലെന്ന് ഹൈക്കോടതി