മിര്‍സാപൂര്‍ 
Entertainment

ക്രൈം ത്രില്ലര്‍ സീരീസായ 'മിര്‍സാപൂര്‍' സിനിമയാകുന്നു, മുന്ന ഭയ്യ വീണ്ടുമെത്തും

2018ല്‍ പുറത്തിറങ്ങിയ സീരീസായ മിര്‍സാപൂര്‍ അതിവേഗമാണ് പ്രേക്ഷക പ്രീതി നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രൈം ത്രില്ലര്‍ ഒടിടി സീരീസായ 'മിര്‍സാപൂര്‍' സിനിമയാകുന്നു. നിര്‍മ്മാതാക്കളാണ് ചിത്രം പ്രഖ്യാപിച്ചത്. പുനീത് കൃഷ്ണയുടെ രചനയില്‍ ഗുര്‍മീത് സിങ് സംവിധാനം ചെയ്യുന്ന ചിത്രം 2026ലാണ് റിലീസ് ചെയ്യുക.

സിനിമയില്‍ കലീന്‍ ഭയ്യ (പങ്കജ് ത്രിപാഠി അവതരിപ്പിച്ചത്), ഗുഡ്ഡു പണ്ഡിറ്റ് (അലി ഫസലിന്റെ വേഷം), മുന്ന ത്രിപാഠി (അഭിനയിച്ചത് ദിവ്യേന്ദു), കംപൗണ്ടര്‍ ആയി എത്തിയ അഭിഷേക് ബാനര്‍ജി എന്നിവര്‍ക്കൊപ്പം മറ്റ് അഭിനേതാക്കളും വേഷമിടും. ആമസോണ്‍ എംജിഎം സ്റ്റുഡിയോസും എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

'മിര്‍സാപൂര്‍' അനുഭവം വീണ്ടും പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് ഞങ്ങള്‍ക്ക് ഒരു നാഴികക്കല്ലാണ്, എന്നാല്‍ ഇത്തവണ ബിഗ് സ്‌ക്രീനിലാണ്. വിജയകരമായ മൂന്ന് സീസണുകളില്‍ പ്രേക്ഷക പ്രശംസ നേടിയ സീരീസ് ശക്തമായ കഥപറച്ചിലും അവിസ്മരണീയമായ കഥാപാത്രങ്ങളിലൂടെയും കലീന്‍ ഭയ്യ, ഗുഡ്ഡു ഭയ്യ, മുന്ന ഭയ്യ എന്നിവര്‍ ആരാധകരുടെ മനസില്‍ ഇടം നേടി. എക്‌സല്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ നിര്‍മ്മാതാക്കളായ റിതേഷ് സിധ്വാനിയും ഫര്‍ഹാന്‍ അക്തറും പറഞ്ഞു.

2018ല്‍ പുറത്തിറങ്ങിയ സീരീസായ മിര്‍സാപൂര്‍ അതിവേഗമാണ് പ്രേക്ഷക പ്രീതി നേടിയത്. ആമസോണ്‍ പ്രൈം വിഡിയോയ്ക്കായി കരണ്‍ അന്‍ഷുമാന്‍ സൃഷ്ടിച്ച ക്രൈം ആക്ഷന്‍ത്രില്ലര്‍ ഷോയാണ് മിര്‍സാപൂര്‍. പുനീത് കൃഷ്ണ, വിനീത് കൃഷ്ണ എന്നിവര്‍ക്കൊപ്പം കരണ്‍ പരമ്പരയുടെ സഹ രചയിതാവായിരുന്നു. ഈ സീരിസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍ ഫര്‍ഹാന്‍ അക്തര്‍, റിതേഷ് സിദ്ധ്വാനി, കാസിം ജഗ്മഗിയ എന്നിവരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ആക്രോശവും കൊലവിളിയും, ട്രക്കിനെ പിന്തുടര്‍ന്നത് 15 കിലോമീറ്ററോളം, മൂവാറ്റുപുഴയില്‍ യുവതിയെ ആക്രമിക്കാന്‍ ശ്രമം; 5 പേര്‍ അറസ്റ്റില്‍

നീറ്റ് പരീക്ഷാ സമ്മര്‍ദം: രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി

വീണ ഇഡിക്ക് മുന്നില്‍, ടെലഗ്രാം പ്ലേ സ്റ്റോറില്‍ നിന്ന് നീക്കി, എംബാപ്പെയുടെ മികവില്‍ ഫ്രാന്‍സിന് വിജയത്തുടക്കം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

SCROLL FOR NEXT