ഔസേപ്പച്ചൻ, കാതോട് കാതോരം എക്സ്പ്രസ്
Entertainment

'നീ എൻ സർ​ഗ സൗന്ദര്യമേ... ആ വിരലുകൾ മമ്മൂട്ടിയുടേതല്ല, എന്റെ ആയിരുന്നു'; ഔസേപ്പച്ചൻ പറയുന്നു

ഒഎൻവി കുറുപ്പ് ആണ് ചിത്രത്തിന് ​ഗാനരചന ഒരുക്കിയത്.

സമകാലിക മലയാളം ഡെസ്ക്

ഭരതൻ സംവിധാനം ചെയ്ത് 1985 ൽ പുറത്തിറങ്ങിയ ചിത്രമാണ് കാതോട് കാതോരം. മമ്മൂട്ടി, സരിത എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ജോൺ പോൾ തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഔസേപ്പച്ചൻ ആയിരുന്നു സംഗീത സംവിധാനം നിർവഹിച്ചത്. ഒഎൻവി കുറുപ്പ് ആണ് ചിത്രത്തിന് ​ഗാനരചന ഒരുക്കിയത്.

ചിത്രത്തിലെ നീ എൻ സർ​ഗ സൗന്ദര്യമേ, ദേവദൂതർ പാടി എന്നീ പാട്ടുകൾ ഇന്നും മലയാളികളുടെ ഫേവറീറ്റ് ലിസ്റ്റിൽ ആദ്യ സ്ഥാനത്തുണ്ട്. നീ എൻ സർ​ഗ സൗന്ദര്യമേ... എന്ന പാട്ടിന്റെ പിറവിയെക്കുറിച്ച് പറയുകയാണ് ഔസേപ്പച്ചൻ. വയലിനിൽ വായിച്ച ട്യൂൺ ആണ് ഭരതന് താൻ കൊടുത്തതെന്ന് ഔസേപ്പച്ചൻ പറഞ്ഞു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ് ഡയലോ​ഗ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"ആ പാട്ടിന്റെ വയലിനിൽ വായിച്ച ട്യൂൺ ആണ് ഞാൻ ഭരതന് കൊടുക്കുന്നത്. അതെനിക്ക് വളരെ എളുപ്പമാണ്. ആ പാട്ട് എത്ര മോശമായിരുന്നാലും ഒരുപക്ഷേ അദ്ദേഹം അത് സമ്മതിക്കുമായിരുന്നു. കാരണം, ആ പാട്ട് വയലിനിൽ തുടങ്ങുന്ന പാട്ടാണ്. ഞാൻ ആ പാട്ട് കൊടുത്ത് ഒരു ആറ് മാസത്തിന് ശേഷമാണ് ആ സിനിമ തുടങ്ങുന്നത്. ആ സിനിമ നടക്കില്ലെന്ന് ഞാൻ കരുതി.

കാരണം അതിനെക്കുറിച്ച് പിന്നെ ഭരതൻ ഒന്നും പറഞ്ഞുമില്ല. കുറേ നാൾ കഴിഞ്ഞ് വീണ്ടും കംപോസിങ്ങിനായി വിളിച്ചപ്പോൾ ഞാൻ പറഞ്ഞു, അന്ന് ഞാൻ വയലിനിൽ വായിച്ച ഒരു പാട്ട് തന്നിരുന്നല്ലോ എന്ന്. അതൊക്കെ ഓക്കെ ആടാ, നീ അടുത്ത പാട്ട് ഉണ്ടാക്ക് എന്ന് അദ്ദേഹം പറഞ്ഞു. ആ പാട്ടിൽ വയലിൻ വായിക്കുന്ന രം​ഗങ്ങളിൽ മമ്മൂട്ടിയ്ക്ക് കൈ ചലിപ്പിക്കുന്നതിലൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു.

അതുകൊണ്ട് ചില ഷോർട്ട്സുകളിലൊക്കെ എന്റെ വിരലുകളുണ്ട് അതിൽ. എന്റെ ഗുരുവായി ഞാൻ കരുതുന്ന വ്യക്തി ഒഎൻവി കുറുപ്പ് ആണ്. കാതോട് കാതോരത്തിന് വേണ്ടി മനോഹരമായ വരികൾ എഴുതിയത് അദ്ദേഹമാണ്. എനിക്ക് കിട്ടിയ ഒരു അനു​ഗ്രഹവും ബഹുമതിയുമായിരുന്നു അത്".- ഔസേപ്പച്ചൻ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

മുട്ട പുഴുങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോവരുത്

'വർഷങ്ങളോളം കാത്തിരുന്ന്, ശാഖകളിലേക്ക് പടർന്ന ഒരു സ്വപ്നം'; മരത്തിന് മുകളിൽ കഫേ തുടങ്ങിയ സന്തോഷം പങ്കുവച്ച് ഹരീഷ് ഉത്തമൻ

തിരണ്ടി എളുപ്പത്തിൽ വൃത്തിയാക്കാം

SCROLL FOR NEXT