ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

ഔസേപ്പച്ചന്റെ 200ാം സിനിമ, ആശംസകളുമായി മലയാള സിനിമാലോകം, 'എല്ലാം ശരിയാകും' ​ഗാനം പുറത്ത്

ഔസേപ്പച്ചന് ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിയാണ് ​ഗാനം പുറത്തുവിട്ടത്

സമകാലിക മലയാളം ഡെസ്ക്

സിനിമയിൽ ഡബിൾ സെഞ്ച്വറി അടിക്കുന്ന ഔസേപ്പച്ചന് ആശംസകളുമായി മലയാള സിനിമാലോകം. ആസിഫ് അലിയേയും രജീഷ വിജയനേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന എല്ലാം ശരിയാകും സിനിമയാണ് ഔസേപ്പച്ചന്റെ 200മത്തെ സിനിമ. ചിത്രത്തിലെ വിഡിയോ ​ഗാനം പുറത്തുവന്നു. ഔസേപ്പച്ചന് ആശംസകൾ നേർന്നുകൊണ്ട് മമ്മൂട്ടിയാണ് ​ഗാനം പുറത്തുവിട്ടത്. 

ആശംസകളുമായി മമ്മൂട്ടിയും സിനിമാലോകവും

എല്ലാം ശരിയാകും' എന്ന ചിത്രത്തിലെ പിന്നെന്തേ എന്ന ഗാനം സന്തോഷപൂർവം റീലീസ് ചെയ്യുന്നു.. സംഗീത ജീവിതത്തിൽ 200 ചിത്രങ്ങൾ തികച്ച പ്രിയപ്പെട്ട ഔസേപ്പച്ചന് സ്നേഹാശംസകൾ.- മമ്മൂട്ടി കുറിച്ചു. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഫഹദ് ഫാസിൽ, ലാൽജോസ്, വിനീത് ശ്രീനിവാസൻ, എം ജയചന്ദ്രൻ, വിദ്യാ സാ​ഗർ, സുജാത തുടങ്ങിയ നിരവധി പേരാണ് ആശംസ അറിയിച്ചത്. കുടുംബത്തിനൊപ്പം കേക്ക് മുറിച്ചാണ് ഔസേപ്പച്ചൻ 200ാം സിനിമ ആഘോഷിച്ചത്.

മനോഹരമായ മെലഡി

'പിന്നെന്തേ എന്തേ മുല്ലേ' എന്നുതൊടുങ്ങുന്ന മെലഡി​ഗാനം ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്.  പാടിയിരിക്കുന്നത് കെ എസ് ഹരിശങ്കര്‍. ജിബു ജേക്കബാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സുധീര്‍ കരമന, ജോണി ആന്‍റണി, ജെയിംസ് ഏലിയ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്‍മി, മഹാനദി ഫെയിം തുളസി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തോമസ് തിരുവല്ല ഫിലിംസ്, ഡോക്ടര്‍ പോള്‍സ് എന്‍റര്‍‍ടെയ്‍ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ തോമസ് തിരുവല്ല, ഡോക്ടര്‍ പോള്‍ വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

അവധിയാഘോഷിക്കാന്‍ വര്‍ക്കലയില്‍ എത്തി; വിദ്യാര്‍ഥിനി കടലില്‍ തിരയില്‍പ്പെട്ട് മരിച്ചു

SCROLL FOR NEXT