ഫയല്‍ ചിത്രം 
Entertainment

വന്നത് 500ന് പുറത്ത് കോളുകള്‍, തനിക്കും കുടുംബത്തിനും ബിജെപിയില്‍ നിന്ന് വധഭീഷണി; സിദ്ധാര്‍ത്ഥ്

ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് തനിക്കും കുടുംബത്തിനും വധഭീഷണിയെന്ന് പ്രമുഖ നടന്‍ സിദ്ധാര്‍ത്ഥ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ബിജെപി പ്രവര്‍ത്തകരില്‍ നിന്ന് തനിക്കും കുടുംബത്തിനും വധഭീഷണിയെന്ന് പ്രമുഖ നടന്‍ സിദ്ധാര്‍ത്ഥ്. തന്റെ ഫോണ്‍ നമ്പര്‍ തമിഴ്‌നാട് ബിജെപി പ്രവര്‍ത്തകരും ബിജെപി ഐടി സെല്ലും പ്രചരിപ്പിക്കുകയാണെന്നും ഇതിനോടകം 500 കോളുകള്‍ വന്നുകഴിഞ്ഞെന്നും സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ കുറിച്ചു. 

കഴിഞ്ഞ 24 മണിക്കൂറായി തനിക്കും തന്റെ കുടുംബത്തിനും എതിരെ വധഭീഷണിയും ബലാത്സംഗ ഭീഷണിയും തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും പൊലീസിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ നിശബ്ദനാകില്ലെന്നും ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കൂ എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വിറ്ററില്‍ കുറിച്ചു. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബിജെപിയുടെയും സ്ഥിരം വിമര്‍ശകനായ സിദ്ധാര്‍ത്ഥ്, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍