വീഡിയോ ദൃശ്യം 
Entertainment

'നീയെന്നൊരാളിൽ', സുരേഷ് ​ഗോപിയും നൈല ഉഷയും; 'പാപ്പനി'ലെ ഗാനം കേൾക്കാം 

വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

സുരേഷ് ​ഗോപി - ജോഷി കൂട്ടുകെട്ടിൽ എത്തുന്ന 'പാപ്പനി'ലെ ഗാനം റിലീസ് ചെയ്തു. 'നീയെന്നൊരാളിൽ' എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയ് ആണ്. സുരേഷ് ​ഗോപിയും നൈല ഉഷയുമാണ് ​ഗാനരം​ഗങ്ങളിൽ ഉള്ളത്. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജോഷിയും സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന 'പാപ്പൻ' ജൂലൈ 29ന് തിയറ്ററുകളിൽ റിലീസിനെത്തും. 2014ൽ പുറത്തിറങ്ങിയ സലാം കശ്മീരാണ് ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച അവസാന ചിത്രം. സുരേഷ് ഗോപിക്കൊപ്പം മകൻ ഗോകുൽ സുരേഷ് ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും പാപ്പൻ സിനിമക്കുണ്ട്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പനിൽ 'എബ്രഹാം മാത്യൂസ് പാപ്പൻ ഐ.പി.എസ്' എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. 

നൈല ഉഷ, കനിഹ, നീത പിള്ള എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആർ ജെ ഷാനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

റെക്കോര്‍ഡിലേക്ക് നടന്നുനീങ്ങി അല്ലെന്‍; മറികടന്നത് ആരെ?

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; ചെയ്യേണ്ടത് ഇത്രമാത്രം

ശബരി റെയില്‍പ്പാത: സ്ഥലം ഏറ്റെടുപ്പിന് അനുമതി, പദ്ധതി ചെലവ് 3,800.9 കോടി രൂപ

വെടിക്കെട്ട് ബാറ്റിങ്ങുമായി ഫിന്‍ അല്ലെന്‍, 33 പന്തില്‍ സെഞ്ച്വറി; ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ന്യൂസിലന്‍ഡ് ഫൈനലില്‍

SCROLL FOR NEXT