ലിജു കൃഷ്ണ/ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ലൈംഗിക പീഡന പരാതി: 'പടവെട്ട്' സംവിധായകൻ അറസ്റ്റിൽ  

ഞ്ജു വാര്യർ, നിവിൻ പോളി, അതിഥി രവി, ഷൈൻ ടോം ചാക്കോ എന്നിവർ അഭിനയിക്കുന്ന ചിത്രമാണ് പടവെട്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ബലാത്സംഗക്കേസിൽ മലയാള സിനിമ സംവിധായകന്‍ ലിജു കൃഷ്ണ അറസ്റ്റിൽ. മഞ്ജു വാര്യർ, നിവിൻ പോളി, അതിഥി രവി, ഷൈൻ ടോം ചാക്കോ എന്നിവർ അഭിനയിക്കുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലിജു. സണ്ണി വെയ്‌നാണ് ചിത്രത്തിന്റെ നിര്‍മാതാവ്. ഇയാളുടെ സിനിമയില്‍ പ്രവര്‍ത്തിച്ച യുവതി കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

കണ്ണൂരിൽ നിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ലിജു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ലിജു തന്നെയാണ് ഒരുക്കിയിരിക്കുന്നത്. മൊമെന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തില്‍ സണ്ണി വെയ്നും ലിജുവും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ലിജു നിര്‍മിച്ച നാടകം സണ്ണി വെയ്‌നാണ് സംവിധാനം ചെയ്തത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ആരാണ് രാജ ?, സി പി ഐ നേതാവ് ആനി രാജയുടെ വോട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ വെട്ടി

റഷ്യന്‍ എണ്ണ ഇറക്കുമതി: ഇന്ത്യക്ക് മേല്‍ 100% തീരുവ ചുമത്താന്‍ ലക്ഷ്യമിട്ടുള്ള ബില്ലിന് യുഎസ് കോണ്‍ഗ്രസിന്റെ അംഗീകാരം