പാകിസ്ഥാനി നടി ഖുശ്ബു 
Entertainment

താരങ്ങള്‍ വസ്ത്രം മാറുന്നത് വീഡിയോയില്‍ പകര്‍ത്തി; നടിക്കെതിരെ കേസ് 

നടി ഖുശ്ബുവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍:  നടിമാര്‍ വസ്ത്രം മാറുന്നതിനിടെ നഗ്ന വീഡിയോ പകര്‍ത്തിയതിന് പാകിസ്ഥാനി നടിക്കെതിരെ പൊലീസ് കേസ് എടുത്തു. ലാഹോര്‍ തീയേറ്ററില്‍ വച്ചായിരുന്നു സംഭവം.

നടി ഖുശ്ബുവിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. നഗരത്തിലെ തീയേറ്ററിനകത്ത് വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറകള്‍ വച്ചായിരുന്നു വീഡിയോ പകര്‍ത്തിയത്. നാടകത്തില്‍ അഭിനയിക്കുന്ന നാല് നടിമാരുടെ നഗ്നവീഡിയോ പകര്‍ത്തി അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഖുശ്ബുവിന്റെ ലക്ഷ്യം. ഇതിനായി ഖുശ്ബു തീയേറ്ററിലെ ജീവനക്കാരന് ഒരുലക്ഷം രൂപ നല്‍കിയിരുന്നു.

ഇതിന് പിന്നാലെ പകര്‍ത്തിയ നഗ്നവീഡിയോകള്‍ കാണിച്ച് ഖുശ്ബു ഇവരെ ബ്ലാക്‌മെയില്‍ ചെയ്യുകയും ഈ വീഡിയോകള്‍ ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്യുകയും ചെയ്്തു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ നാടകത്തിന്റെ നിര്‍മ്മാതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഖുശ്ബുവിനെ നാടകത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ സഹനടിമാരോട് ഇവര്‍ വഴക്കിട്ടതായും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 21വരെ ഇവര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുണ്ട്. അതേസമയം മുറിയില്‍ ഒളിക്യാമറ സ്ഥാപിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT